സാബിത്ത് വധക്കേസ്: പോലീസിന്റെ വീഴ്ച്ചയെകുറിച്ച് അന്വേഷിക്കണം: യൂത്ത് ലീഗ്

0
204

കാസര്‍കോട്(www.mediavisionnews.in): മീപ്പുഗിരിയിലെ സാബിത്ത് വധക്കേസിലെ പ്രതികള്‍ക്ക്ശിക്ഷ ലഭിക്കാതെ പോയത് ആശങ്കാജനകമാണെന്നും പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയെ കുറിച്ച് കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്നും സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പൊലീസ് നിരന്തരമായി നടത്തുന്ന വീഴ്ച്ചകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.

കാസര്‍കോട്ടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസിന്റെ വളണ്ടിയര്‍മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കൊലക്കേസുകളിലടക്കം പ്രതികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ എന്തു നാണംകെട്ട പ്രവൃത്തികള്‍ക്കും തയ്യാറാവുന്നു. സാബിത് വധക്കേസ് വിധിയോടെ കാസര്‍ക്കോട്ടെ പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും കോടതിയോടുള്ള ബഹുമാനവും നഷ്ടപ്പെട്ടിരിക്കുകയാണ്.

നെല്ലിക്കുന്നിലെ സിനാന്‍ വധക്കേസിലുംപൊലീസിന്റെ അന്വേഷണത്തിലെ പിഴവ് കോടതി എടുത്തുപറഞ്ഞതാണ്. നിരന്തരമായി സാമുദായിക കൊലപാതക കേസുകളില്‍ പ്രതികളെ വെറുതെ വിടുന്നത് ആശങ്കയുളവാക്കുന്നു. ആര്‍.എസ്.എസ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് പൊലീസ് അന്വേഷണത്തിലെയും കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ വീഴ്ച്ച മൂലവുമാണെന്ന കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളെകുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here