ഉറക്കത്തിൽ എയര്‍പോഡ് വിഴുങ്ങി ; വയറിനകത്ത് നിന്നും ശബ്ദം കേട്ട് ഞെട്ടിത്തരിച്ച് യുവാവ്

0
363

ബീജിംഗ് (www.mediavisionnews.in): തായ്വാന്‍ സ്വദേശിയായ ബെന്‍ ആപ്പിളിന്‍റെ വയര്‍ലെസ് ഹെഡ്സെറ്റ് എയര്‍പോഡ് ഉറക്കത്തില്‍ അറിയാതെ വിഴുങ്ങി. ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങിയത് താന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ എയര്‍പോഡ് കാണാത്തതിനെ തുടർന്ന് ഉറക്കം ഉണര്‍ന്ന ബെന്‍ തന്‍റെ ഫോണിലെ മൈ ഐഫോണ്‍ ആപ്പിന്‍റെ സഹായം തേടി. ഇതിലെ സപ്പോര്‍ട്ടിംഗ് പേജിലെ നിര്‍ദേശം അനുസരിച്ച് ഇയര്‍ബഡ് കണ്ടെത്താനായിരുന്നു നീക്കം. പിന്നീട് ഇയര്‍ ഫോണ്‍ ബഡിന്‍റെ ബീപ്പ് ശബ്ദം തന്‍റെ വയറ്റില്‍ നിന്നാണ് കേള്‍ക്കുന്നത് എന്നറിഞ്ഞ ബെന്‍ ഞെട്ടി .

ഉടന്‍ തന്നെ ബെന്‍ കൗഗഷിംഗ് മുനിസിപ്പല്‍ യുണെറ്റഡ് ആശുപത്രിയിലേക്ക് പോയി. അവിടുത്തെ ഡോക്ടര്‍മാര്‍ എയര്‍പോഡ് വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. അവര്‍ നിര്‍ദേശിച്ചത് പരിഭ്രാന്തനാകതെ ഇരിക്കാന്‍ ആയിരുന്നു. ബെനിന്‍റെ മലത്തിലൂടെ അത് പുറത്ത് എത്തും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇത് പരാജയപ്പെട്ടാല്‍ മാത്രം ശസ്ത്രക്രിയ നടത്താം എന്നതായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.തന്‍റെ മലത്തില്‍ നിന്നും ബെനിന് എയര്‍പോഡ് ലഭിച്ചു. ഇത് സൂക്ഷിച്ച ബെന്‍ അത് കഴുകി സൂക്ഷിച്ചു.

കുറച്ചു ദിവസത്തിന് ശേഷം അത് ഉപയോഗിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. അത് നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം ഈ ഇയര്‍ബഡിന്‍റെ 41 ശതമാനം ചാര്‍ജും ബാക്കിയുണ്ടായിരുന്നു. എയര്‍പോഡിന് ചുറ്റും ഉള്ള പ്ലാസ്റ്റിക്ക് ഷെല്ലാണ് ശരിക്കും ഒരു അന്നനാളത്തിലൂടെ എയര്‍പോഡിന്‍റെ പോക്കിന് സഹായകരമായത്. ലിഥിയം അയോണ്‍ ബാറ്ററിയുള്ള സാധനമായിട്ടും ഈ പ്ലാസ്റ്റിക്ക് ഷെല്ലാണ് ബെന്നിന്‍റെ ജീവന്‍ രക്ഷിച്ചത് എന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു .

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here