അവരെ വെടിവെച്ച് കൊന്നേക്ക്; എച്ച്.ഡി.കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം വിവാദത്തില്‍ (വീഡിയോ)

0
159

ബംഗളൂരു(www.mediavisionnews.in): മാണ്ഡ്യയിലെ ജനതാദള്‍ എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്‌കൊല്ലാന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉത്തരവിട്ടെന്ന റിപ്പോര്‍ട്ട് വിവാദത്തില്‍. കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യചാനലാണ് പുറത്തുവിട്ടത്.

പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്. കൊലപാതക വിവരം ഇന്റലിജന്‍സ് വകുപ്പ് അറിയിച്ചതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കുമാരസ്വാമി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

‘ഇതില്‍ (കൊലപാതകത്തില്‍) ഞാന്‍ നിരാശനാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. കൊന്നവരെ എനിക്കറിയില്ല. പക്ഷേ, അവരെ ദയയേതുമില്ലാതെ വെടിവെച്ച് കൊല്ലണം.’ കുമാരസ്വാമി ഫോണിലൂടെ പറഞ്ഞു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി. പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കിയതല്ലെന്നുമാണ് കുമാരസ്വാമിയുടെ വിശദീകരണം. വിവരം അറിയിച്ച പാര്‍ട്ടിപ്രവര്‍ത്തകരോടാണ് കുമാരസ്വാമി ഫോണിലൂടെ സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കുമാരസ്വാമിയുടെ നടപടിക്കെതിരേ ബിജെപി രംഗത്തെത്തി. പ്രകോപനപരവും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നതുമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തി എന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ ട്വീറ്റ് ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here