‘നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ തീരുമാനം പ്രഖ്യാപിച്ച അതേസമയം തന്നെ ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണം’; നവംബര്‍ ഒമ്പതിന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും

0
204

ദില്ലി (www.mediavisionnews.in) :നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി  നവംബര്‍ ഒമ്പതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. പ്രധാനമന്ത്രി നോട്ടുകള്‍ റദ്ദാക്കിയ തീരുമാനം പ്രഖ്യാപിച്ച അതേസമയം തന്നെ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏകാധിപത്യപരമായ തീരുമാനമായിരുന്നു നോട്ട് നിരോധനം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിന് പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ആര്‍ബിഐയെ പതുകെ തകര്‍ക്കുന്ന ശൈലിയാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നിത്. ഒറ്റ തീരുമാനം മോദി സര്‍ക്കാര്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പൂര്‍ണ്ണമായി തകര്‍ത്തു.

നോട്ട് നിരോധനം നടപ്പാക്കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പ്രയോജനവും രാജ്യത്തിന് ലഭിച്ചിട്ടില്ല. ഈ തീരുമാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഫലം കണ്ടില്ല. കള്ളപണം ഇല്ലതാക്കും, കള്ളനോട്ട് തടയും, തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് ലഭ്യമാകുന്നത് അവസാനിപ്പിക്കുമെന്ന വാഗ്ദാനങ്ങളും പാഴ് വാക്കായി.

2016 നവംബര്‍ എട്ടിന് ഉണ്ടായിരുന്നതിനേക്കാള്‍ കള്ളപ്പണം ഇപ്പോള്‍ പ്രവഹിക്കുന്നുണ്ട്. നോട്ട് റദ്ദാക്കിയതിന്റെ ലക്ഷ്യമായി പറഞ്ഞ ഒരു കാര്യവും ഇതുവരെ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം നോട്ട് റദ്ദാക്കല്‍ വാര്‍ഷികം കരിദിനമായാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ആചരിച്ചത്. ബിജെപി കള്ളപ്പണ വിരുദ്ധദിനമായും ആചരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here