Saturday, April 20, 2024

Tech & Auto

ഇനി ട്രെയിനിന്റെ സ്ഥാനവും വാട്ട്സ്ആപ്പിൽ അറിയാം; പുത്തൻ ഫീച്ചർ ഉടൻ

പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്. തീവണ്ടിയുടെ സ്ഥാനം അറിയുന്ന 'റെഡ് റെയിൽ' എന്ന ഓപ്ഷൻ ഉടൻ അവതരിപ്പിക്കും. കുറഞ്ഞ ഇന്‍റർനെറ്റ് സൗകര്യത്തിലും, കൃത്യമായി വണ്ടിയുടെ സ്ഥാനവും മറ്റ് വിവരങ്ങളും അറിയാനാകുമെന്നതാണ് വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബസ് ബുക്കിങ് ആപ്പായ റെഡ് റെയിൽ ആണ് വാട്സ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

ഹൈപ്പർസോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് യുഎസ്

ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പ് ഹൈപ്പർസോണിക് മിസൈലുകൾ അമേരിക്ക വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കാലിഫോർണിയ തീരത്ത് ചൊവ്വാഴ്ച എയർ വിക്ഷേപിച്ച റാപ്പിഡ് റെസ്പോൺസ് വെപ്പൺ ബൂസ്റ്റർ വിജയകരമായി പരീക്ഷിച്ചതായി യുഎസ് വ്യോമസേന സ്ഥിരീകരിച്ചു. വിക്ഷേപണത്തിനു മുമ്പ് എആർആർഡബ്ല്യു ടെസ്റ്റ് ബി -52 എച്ചിന്‍റെ കീഴിൽ ബൂസ്റ്റർ ഉയർത്തിയതായി മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. മുൻ പരീക്ഷണങ്ങളിൽ, ആയുധം...

മുന്‍ ഡിസൈനിങ് മേധാവിയായ ജോണി ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിള്‍

ആപ്പിളിന്‍റെ ഐഫോൺ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത വ്യാവസായിക ഡിസൈനർ ജോണി ഐവ് എന്ന ജോനാതന്‍ ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിള്‍. 2019ലാണ് അദ്ദേഹം ആപ്പിൾ വിട്ടത്. തുടർന്ന് സ്വന്തമായി ആരംഭിച്ച 'ലവ്ഫ്രം' എന്ന ഡിസൈൻ കമ്പനി ആപ്പിളുമായി 100 മില്യൺ ഡോളറിന്‍റെ കരാറിൽ ഒപ്പുവച്ചു. ആപ്പിൾ ആയിരുന്നു ലവ്ഫ്രമിന്‍റെ പ്രധാന ഉപഭോക്താവ്. ആപ്പിളും ഐവും...

വാട്ട്സ്ആപ്പിൽ മൾട്ടി-ഡിവൈസ് ലിങ്കിംഗ് വരുന്നു; ഒരേ അക്കൗണ്ട് 2 ഫോണിൽ

വാട്ട്സ്ആപ്പ് അടുത്തിടെയായി അതിന്‍റെ മെസേജിംഗ് ആപ്ലിക്കേഷനിൽ നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആളുകൾക്കുള്ള പ്രധാന മെസേജിംഗ് ആപ്ലിക്കേഷനെന്ന നിലയിൽ, ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പ്ലാറ്റ്ഫോമിൽ നിലനിർത്തുന്നതിനും വാട്ട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ ആപ്ലിക്കേഷനിലേക്ക് ചേർക്കുന്നു. എന്നിരുന്നാലും, കമ്പനി കൊണ്ടുവരാൻ പോകുന്ന ഏറ്റവും പുതിയ ഫീച്ചർ വളരെക്കാലമായി വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നതാണ്. 'മൾട്ടി-ഡിവൈസ് ലിങ്കിംഗ്' ഫീച്ചർ...

കടലിന്നടിയിൽ ‘ഉപ്പുകുളം’; കണ്ടെത്തിയത് ഗള്‍ഫ് ഓഫ് അക്കാബയില്‍

ചെങ്കടലിന്‍റെ ഭാഗമായ ഗള്‍ഫ് ഓഫ് അക്കാബയില്‍ ഉപ്പു കുളം കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍ സമുദ്രജലത്തിനെക്കാൾ കൂടിയ അളവില്‍ ഉപ്പിന് സാന്ദ്രത കൂടിയ ജലപ്രദേശങ്ങളാണ് ബ്രൈന്‍ പൂളുകള്‍. അപൂര്‍വമായി മാത്രമാണ് കടലിന്റെ അടിത്തട്ടില്‍ ഇവ കാണുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ രഹസ്യങ്ങള്‍ ഈ ഉപ്പു കുളങ്ങള്‍ സൂക്ഷിക്കുന്നുവെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്. മിയാമി...

നത്തിങ് ദക്ഷിണേന്ത്യക്കാരെ അവഗണിക്കുന്നുവെന്ന് വ്ളോഗർമാർ

വളരെയധികം ജനപ്രീതി നേടിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണാണ് നത്തിങ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂലൈ 12ന് ഇന്ത്യ ഉൾപ്പെടെയുള്ള ഔദ്യോഗിക വിപണികളിൽ ഫോൺ അവതരിപ്പിച്ചു. ലോഞ്ചിന് പിന്നാലെ പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ് നത്തിങ്. റിവ്യൂ ചെയ്യുന്നതിനായി ഫോൺ ആവശ്യപ്പെട്ട ദക്ഷിണേന്ത്യൻ വ്ളോഗർമാർക്ക് കമ്പനി ഫോൺ നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. മിസ്റ്റർ പെർഫെക്റ്റ് ടെക് എന്ന മലയാളം യൂട്യൂബർ...

ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ച് നിർണായക സൂചന നൽകാൻ കഴിയുന്ന ഒരു കണ്ടെത്തൽ നടത്തിയതായി ശാസ്ത്രജ്ഞർ. ചൊവ്വയിലെ ഏറ്റവും പഴക്കം ചെന്ന ഉൽക്കാശില ഭൂമിയിൽ വീണ ഗർത്തം ശാസ്ത്രജ്ഞർ കണ്ടെത്തി. 2011 ൽ സഹാറ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബ്യൂട്ടി എന്ന് വിളിപ്പേരുള്ള എൻഡബ്ല്യുഎ 7034 ഉല്‍ക്കാശില വന്നതിന്റെ കോസ്മിക് പാതയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക്...

എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്

ഏറ്റെടുക്കൽ കരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെ സ്പേസ് എക്സ് ഉടമ എലോൺ മസ്കിനെതിരെ ട്വിറ്റർ കേസ് ഫയൽ ചെയ്തു. കമ്പനിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് കരാർ അംഗീകരിക്കാനും ഏറ്റെടുക്കൽ പൂർത്തിയാക്കാനും മസ്കിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചിട്ടുണ്ട്. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങില്ലെന്ന് പറഞ്ഞ് മസ്കിന്‍റെ അഭിഭാഷകൻ വെള്ളിയാഴ്ച കരാറിൽ നിന്ന്...

ആപ്പിളിന് റഷ്യ പിഴ ചുമത്തി

മോസ്‌കോ : റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ വിസമ്മതിച്ചതിന്, യുഎസ് ടെക് ഭീമനായ ആപ്പിളിന്, 2 ദശലക്ഷം റൂബിൾ പിഴ ചുമത്തി മോസ്കോ കോടതി. കോടതി വിധിയോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വര്‍ണ്ണാഭമായ പ്രപഞ്ചം! കൂടുതൽ ചിത്രങ്ങളുമായി നാസ: അമ്പരന്ന് ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ തെളിമയുള്ളതും വ്യക്തവുമായ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിൽ നിന്നുള്ള, ആദ്യ ചിത്രം ഇന്ന് രാവിലെ പുറത്തു വിട്ടിരുന്നു. 13 ബില്യൺ വർഷങ്ങൾക്കു മുമ്പുള്ള, പ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്താൻ സഹായിക്കുന്നതാണ് ചിത്രങ്ങൾ. അനേകായിരം താരാപഥങ്ങൾ അടങ്ങിയതാണ് ചിത്രങ്ങൾ. എസ്എംഎസിഎസ് 0723 എന്ന ഗ്യാലക്സിയുടെ ചിത്രമാണ് ടെലസ്കോപ്പ് ആദ്യം...
- Advertisement -spot_img

Latest News

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക്...
- Advertisement -spot_img