Wednesday, April 24, 2024

Tech & Auto

1000 കിമി മൈലേജുമായി ഷവോമിയുടെ ആദ്യ കാര്‍, വിവരങ്ങള്‍ ചോര്‍ന്നു!

സ്‌മാർട്ട്‌ഫോണുകൾക്കും ടെലിവിഷനുകൾക്കും വാക്വം ക്ലീനറുകൾക്കും പിന്നാലെ ചൈനീസ് ടെക് ഭീമനായ ഷവോമി ഇലക്ട്രിക് കാറുകളുടെ ലോകത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ മോഡലായ ഷവോമി മൊഡേന അഥവാ MS11 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന സെഡാൻ ഉടൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. 2024 ന്റെ ആദ്യ പകുതിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ വൻതോതിലുള്ള ഉൽപ്പാദനം...

കാര്‍ വാങ്ങാൻ പ്ലാനുണ്ടോ? ഇതാ വമ്പൻ മൈലേജുമായി വരാനിരിക്കുന്ന കൊക്കിലൊതുങ്ങും കാറുകൾ!

ഇന്ത്യയിൽ എസ്‌യുവികളുടെ ഡിമാൻഡ് എക്കാലത്തെയും ഉയർന്നതാണ്. എന്നിരുന്നാലും, ചെറിയ കാറുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോഴും രാജ്യത്ത് വില്‍പ്പന കണക്കുകള്‍ വർദ്ധിപ്പിക്കുന്നു. വരും വർഷങ്ങളിൽ, ചെറുകാർ വിഭാഗത്തിൽ നാല് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾക്ക് നമ്മുടെ വിപണി സാക്ഷ്യം വഹിക്കും. ഇതാ രാജ്യത്ത് വരാനിരിക്കുന്ന മികച്ച നാല് ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ പുതിയ തലമുറ മാരുതി സ്വിഫ്റ്റ് പുതുതലമുറ...

ഒരേ സമയം ഒന്നിലധികം ചാറ്റുകള്‍ കൈകാര്യം ചെയ്യാം; സ്പിളിറ്റ് വ്യൂ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം നിലവിലെ ഫീച്ചറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലും പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പ്രത്യേക താത്പര്യമാണ് കാണിക്കുന്നത്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ പുതിയ ഒരു ഫീച്ചറാണ് സ്പിളിറ്റ് വ്യൂ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ഉപയോഗിക്കുന്നവര്‍ക്കായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേസമയം ഒന്നിലധികം വാട്‌സ്ആപ്പ് ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ്...

ഇഎംഐ മുടങ്ങിയാല്‍ ഇനി കാര്‍ അനങ്ങില്ല, അലാറവും നിലയ്‍ക്കില്ല; അമ്പരപ്പിക്കും വിദ്യയുമായി ഈ വണ്ടിക്കമ്പനി!

നിങ്ങള്‍ പുതുതായി വാങ്ങിയ കാറിന് ലോണുണ്ടെങ്കില്‍ അതിന്‍റെ മാസ തവണ അഥവാ ഇഎംഐ (EMI) മുടങ്ങിയാല്‍ എന്താണ് സംഭവിക്കുക എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിങ്ങള്‍ ലോണ്‍ എടുത്ത ബാങ്കില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കേണ്ടി വരും എന്നത് പലര്‍ക്കും അറിവുള്ള കാര്യമായിരിക്കും. ചില സാഹചര്യങ്ങളില്‍ പിഴ അടക്കേണ്ടിയും വന്നേക്കാം. എന്നാല്‍ ലോണ്‍...

വാട്സ് ആപ് ദുരുപയോഗം; റദ്ദാക്കിയത് 2.9 ദശലക്ഷം അക്കൗണ്ടുകള്‍

ദുരുപയോഗം തടയാനായി രാജ്യത്ത് 2.9 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി അറിയിച്ച് സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്. എന്‍ഡ് ടു എൻഡ് എന്‍സ്‌ക്രിപ്റ്റഡ് ഫീച്ചറിന്റെ സഹായത്തോടെ ആപ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടിയെടുത്തതെന്നും ഇത്തരം പ്രവണതകളെ പ്രതിരോധിക്കുമെന്നും വാട്സ് ആപ് വ്യക്തമാക്കി . ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍മിത ബുദ്ധിയുടേയും ന്യൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ വര്‍ഷങ്ങളായി പുതിയ...

സ്റ്റാറ്റസ് ഇടുമ്പോൾ സൂക്ഷിക്കുക, റിപ്പോർട്ട് ഫീച്ചർ പരിചയപ്പെടുത്തി വാട്സ്ആപ്പ്

സ്റ്റാറ്റ്സ് റിപ്പോർട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. അപകടം, സംഘർഷം തുടങ്ങി മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ കാണുന്ന സ്റ്റാറ്റസുകൾ ഇനി മുതൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതിനായി സ്റ്റാറ്റസ് കാണുമ്പോൾ റിപ്പോർട്ട് എന്ന ഒരു ഓപ്‌ഷൻ കൂടി ഉണ്ടാകും. ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കമ്പനി നിരീക്ഷിച്ച് സ്റ്റാറ്റസ് നീക്കം ചെയ്യനുള്ള നടപടി...

ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ

ദില്ലി: 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്സസ് നൗ എന്ന എൻജിഒ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പ്രകാരം അഞ്ചാം തവണയാണ് ഇന്ത്യ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമാകുന്നത്. പോയ...

ചാർജിങ് ഇനി ഫാസ്റ്റാക്കാം : അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാം

ഫോൺ കുത്തിയിട്ടാൽ ഫുൾ ചാർജാകാൻ എത്ര സമയമെടുക്കും.ഒരുപാട് സമയമെടുക്കുമല്ലേ. സാധാരണ എടുക്കുന്നതിനെക്കാൾ വേ​ഗത്തിൽ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന ചാർജറുമായി റെഡ്മീ. അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാനാകുമെന്ന് പറയപ്പെടുന്ന 300W ഇമ്മോർട്ടൽ സെക്കൻഡ് ചാർജർ എന്ന പുതിയ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ റെഡ്മീയാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ സാങ്കേതിക...

25,000 ടോക്കണ്‍ തുക അടച്ച് ബുക്ക് ചെയ്തോളൂ..! അണിയറയില്‍ ഒരുങ്ങി നില്‍ക്കുന്നത് വമ്പൻ, വിവരങ്ങള്‍ ഇതാ

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 2023 അൽകാസർ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ മൂന്നു വരി എസ്‌യുവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മോഡലിന് 25,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ അംഗീകൃത സിഗ്നേച്ചർ ഹ്യുണ്ടായ് ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ അൽകാസറിന് പുതിയ 1.5...

എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി പിഐബി

അധികം സമയം ചെലവഴിക്കാതെ, എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായതിനാൽ ഡിജിറ്റൽ പണമിടപാടുകൾ ഇന്ന് ഏറെ ജനപ്രിയമാണ്. ഡിജിറ്റൽ പണമിടപാടുകൾ കൂടിയതോടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എത്രതന്നെ പറഞ്ഞാലും, തട്ടിപ്പുകളിൽ വീണുപോകുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നുമില്ല. എസ്ബിഐ ഉപഭോക്താക്കൾക്കായി പ്രസ് ഇൻഷർമേഷൻ ബ്യൂറോയാണ് പുതിയ ഡിജിറ്റൽ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'പ്രിയ ഉപഭോക്താവേ,...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img