Wednesday, April 24, 2024

World

വൃക്ക രോഗം മൂലം പൊലിഞ്ഞത് 99 കുരുന്നു ജീവനുകള്‍; ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും നിരോധിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും ദ്രാവകരൂപത്തിലുള്ള മരുന്നുകളും നിരോധിച്ചു. വൃക്ക തകരാറുമൂലം രാജ്യത്ത് കുട്ടികളുടെ മരണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കഫ് സിറപ്പുകള്‍ മൂലമുണ്ടായ ഗുരുതര വൃക്കരോഗങ്ങള്‍ കാരണം ഈ വര്‍ഷം രാജ്യത്ത് 99 കുട്ടികള്‍ മരണമടഞ്ഞെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ്...

‘ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇതാണ്’; കഴുത്തറ്റു പോകുന്ന അപകടത്തില്‍ നിന്നും ഒരു മനുഷ്യന്‍റെ രക്ഷപ്പെടല്‍ – വീഡിയോ

ക്രാസ്നോദർ : റഷ്യയിൽ ഒരു മനുഷ്യൻ ലിഫ്റ്റ് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ഈ രക്ഷപ്പെടലിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ലിഫ്റ്റിന്റെ വാതിലുകൾ പെട്ടെന്ന് അടയാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ അതിലേക്ക് നടന്നുപോകാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. സെക്കന്‍റുകള്‍ താമസിച്ചാല്‍  ആളുടെ തല ഏതാണ്ട് ഛേദിക്കപ്പെടുമെന്ന് വീഡിയോയില്‍ വ്യക്തം. പക്ഷേ ആ യുവാവ് കൃത്യസമയത്ത് തന്നെ...

ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയി, 81 കുട്ടികൾ ചികിത്സയിൽ

ഇന്ത്യൻ നിർ‌മിത ചുമ മരുന്നുകൾ കഴിച്ച് ആഫ്രിക്കയിലെ ​ഗാംബിയയിൽ 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ച വാർത്ത കഴിഞ്ഞയാഴ്ച്ചയാണ് പുറത്തുവന്നത്. ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)...

വീട്ടില്‍ ദിവസവും പാര്‍ട്ടി നടത്തി ലഹരി ഒഴുക്കി; 117 കോടിയുടെ ലോട്ടറി അടിച്ച പ്ലംബര്‍ അഴിക്കുള്ളില്‍

ലോട്ടറിയുടെ രൂപത്തില്‍ തേടി എത്തിയ ഭാഗ്യം എത്രയോ പേരുടെ ജീവിതം മാറ്റിയിട്ടുണ്ട്. കൂലിപ്പണിയെടുത്ത് ജീവിച്ച പലരും ഒരൊറ്റ രാത്രിയില്‍ കോടീശ്വരന്‍മാരായി മാറിയിട്ടുമുണ്ട്. എന്നാല്‍ ആ പണം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജയിലില്‍ വരെ കിടക്കേണ്ടി വരും. അത്തരം ഒരു സംഭവമാണ് ദക്ഷിണ ഓസ്‌ട്രേലിയയില്‍ ഉണ്ടായത്. 'പവര്‍ബോള്‍' അടിച്ച ജോഷ്വാ വിന്‍സ്‌ലെറ്റ് എന്ന പ്ലംബറുടെ ജീവിതമാണ് ഒരു...

ലോകത്തെ പന മരങ്ങളുടെ 50 ശതമാനവും വംശനാശ ഭീഷണിയിലെന്ന് പഠനം

ലോകത്തിലെ ആയിരത്തോളം വരുന്ന പന മരങ്ങളിന്ന് വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. അതായത് ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട്. ലണ്ടനിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് നടത്തിയ പുതിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 92 പ്രദേശങ്ങളിലുള്ള 185 ഓളം പനവർഗ്ഗങ്ങൾ വംശനാശത്തിലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികളുടെ സഹായത്തോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍...

ഗര്‍ഭിണിയായ സുഹൃത്തിനെ കൊന്ന് വയറ് കീറി കുഞ്ഞിനെ മോഷ്ടിച്ച സംഭവം; 29കാരിക്ക് വധശിക്ഷ

ഗര്‍ഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ത്രീയ്ക്ക് വധശിക്ഷ. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 2020 ഒക്ടോബറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ടെയ്ലര്‍ റെനെ പാര്‍ക്കര്‍ എന്ന 29 വയസുള്ള യുവതിയാണ് 21 വയസ് പ്രായമുള്ള റീഗന്‍ മീഷേല്‍ സിമോണിനെ കൊലപ്പെടുത്തി ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്തത്. ഗര്‍ഭപാത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുഞ്ഞ്...

കൊറോണ വൈറസ് രൂപീകരണത്തിന്‍റെ മോഡല്‍ കണ്ടെത്തി ; ഇനി മരുന്നുകള്‍ ഫലപ്രദമാകും

മാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായ കൊവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന്റെ രൂപീകരണം ആദ്യമായി ശാസ്ത്രജ്ഞർ വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. ഗവേഷണത്തിൽ അതിന്റെ ഘടകങ്ങളിൽ നിന്ന് SARS-CoV-2 ന്റെ അസംബ്ലിയെയും രൂപീകരണത്തെയും കുറിച്ച് മൊത്തത്തിലുള്ള ധാരണ നൽകുന്നു. വൈറൽ അസംബ്ലി മനസ്സിലാക്കുന്നത് എല്ലായ്പ്പോഴും ചികിത്സാ തന്ത്രങ്ങളിലേക്ക് നയിക്കുന്ന...

ഫുട്‌ബോൾ ഗ്രൗണ്ടിലെ തിക്കുംതിരക്കും: ഇന്ത്യോനേഷ്യയിലെ മരണസംഖ്യ 174 കടന്നു

ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 174 കടന്നു. സംഭവത്തിൽ ചുരുങ്ങിയത് നൂറു പേർക്കെങ്കിലും പരിക്കേറ്റിരിക്കുകയാണ്. മലംഗിലെ കിഴക്കൻ നഗരത്തിലുള്ള കാൻജുറുഹാൻ സ്‌റ്റേഡിയത്തിൽ ശനിയാഴ്ച രാത്രിയാണ് ലോകദുരന്തങ്ങളിലൊന്ന് സംഭവിച്ചത്. അരേമ എഫ്.സിയും പെർസേബയ സുരബായയും തമ്മിലുള്ള മത്സരത്തിലാണ് അത്യാഹിതം നടന്നത്. അരേമ എഫ്.സി 3-2 ന്...

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു; അഞ്ചാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്ന് ഭാര്യ

കെയ്‌റോ: രണ്ടാം വിവാഹം കഴിച്ച യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ. സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. ഇയാള്‍ രണ്ടാമത്...

കൊവിഡ് പകർച്ചവ്യാധിയുടെ അവസാനമടുത്തു; പ്രതിരോധ പ്രവർത്തനങ്ങൾ തുടരണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ''നമ്മള്‍ വിജയം കാണാനാകുന്ന സ്ഥിതിയിലാണ്. ഇതാണ് കൂടുതൽ കഠിനമായി ഓടേണ്ട സമയം. വിജയസ്ഥാനത്തെത്താൻ ഒരുമിച്ച് പരിശ്രമിക്കാം.'' കൊവിഡ് തുടങ്ങിയതിന് ശേഷം...
- Advertisement -spot_img

Latest News

‘സഞ്ജുവിന് നീതി വേണം’; പിന്തുണയുമായി വീണ്ടും ശശി തരൂർ

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പ്രതീക്ഷിക്കുന്ന മലയാളി താരവും ഐ.പി.എല്ലി​ൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് പിന്തുണയുമായി വീണ്ടും കോൺഗ്രസ്...
- Advertisement -spot_img