Friday, April 19, 2024

World

മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ ; ദക്ഷിണ കൊറിയയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ദക്ഷിണ കൊറിയയിൽ അപൂർവ അണുബാധയേറ്റ് ഒരു മരണം. ദക്ഷിണ കൊറിയയിൽ നിന്ന് തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ 50 വയസുകാരനാണ് മാരകമായ അണുബാധയായ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബ ബാധിച്ച് മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈകുന്നേരത്തോടെ തന്നെ മധ്യവയസ്കനിൽ തലവേദന, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 'മസ്തിഷ്കം തിന്നുന്ന അമീബ'...

കരുക്കള്‍ക്ക് ഒപ്പം ശിരോവസ്ത്രവും നീക്കി!, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച് ഇറാന്‍ ചെസ് താരം; സാറയുടെ നീക്കത്തില്‍ ഞെട്ടി മതഭരണകൂടം

ഇറാനില്‍ മാസങ്ങളായി നടക്കുന്ന ഹിജാബ് പ്രക്ഷോഭത്തിന് പുതുമാനം നല്‍കി രാജ്യാന്തര ചെസ് താരം സാറ കദം. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിക്കാതെയാണ് സാറ കദം മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. കസഖ്സ്ഥാനില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യന്‍ഷിപ്പിലാണ് ശിരോവസ്ത്രം ഉപേക്ഷിച്ച് ഇവര്‍ മത്സരത്തിനെത്തിയത്. ഇവരുടെ ചിത്രങ്ങള്‍ ഇറാനിലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ഇതേകുറിച്ച് പ്രതികരിക്കാന്‍...

‘വരുമാനം വർദ്ധിക്കുന്നില്ല’; 12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ കുടുംബം ഇനി വലുതാക്കില്ലെന്ന് മോസസ് ഹസഹയ

12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. 67 കാരനായ മോസസ് ഹസഹയ ഇനി തന്റെ കുടുംബം വലുതാക്കിലെന്ന തീരുമാനത്തിലാണ്. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല. ആരോഗ്യം മോശമായതിനാൽ...

കാർ നിർത്തി പോയിന്റ് ബ്ലാങ്കിൽ മൂർഖന് നേരെ വെടിവെച്ചു, യുവാവിന് സംഭവിച്ചത് -വീഡിയോ

റിവോൾവർ ഉപയോ​ഗിച്ച് മൂർഖൻ പാമ്പിനെ വെടിവെക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. കാറിൽ സഞ്ചരിക്കുന്നതിനിടെ ഇയാൾ വാഹനം നിർത്തി പാമ്പിനെ രണ്ടുതവണ നിറയൊഴിക്കുന്നതാണ് വീഡിയോയിൽ. എന്നാൽ, ഇയാളുടെ വെടിയേൽക്കാതെ രക്ഷപ്പെട്ട പാമ്പ് ഇയാളെ ആക്രമിക്കാൻ ഓടിയെത്തുന്നതും ഇയാൾ ഭയന്ന് കാറുമായി വേ​ഗത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ  കാണാം. ആദ്യം വെടിവെയ്ക്കുമ്പോൾ പാമ്പ് പത്തിവിടർത്തി നോക്കുന്നു. രണ്ടാമത്...

ഷിഹാബ് ചോറ്റൂരിന് ട്രാൻസിറ്റ് വിസ വേണം, പാക് സുപ്രിംകോടതിയിൽ ഹരജി; ഹരജിയെ കുറിച്ച് അറിയില്ലെന്ന് ഷിഹാബ്

ലാഹോർ: കേരളത്തിൽനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന് വിസ നിഷേധിച്ച നടപടിക്കെതിരേ പാകിസ്താനി പൗരൻ പാക് സുപ്രിംകോടതിയെ സമീപിച്ചു. ലാഹോർ സ്വദേശിയായ സർവർ താജ് എന്നയാളാണ് ഹരജിക്കാരൻ. ഷിഹാബ് ചോറ്റൂരിന് കാൽനടയായി അതിർത്തികടക്കാൻ ട്രാൻസിറ്റ് വിസ അനുവദിക്കണമെന്നാണ് ആവശ്യം. വിസ നിഷേധിച്ച ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് ഹരജി നൽകിയത്. സിഖ് മതസ്ഥാപകൻ...

ബാല്യത്തില്‍ അമ്മ പറഞ്ഞ വലിയ സ്വപ്‌നം മകന്‍ മറന്നില്ല; അമ്മയേയും കൂട്ടി മക്കയിലേക്ക് പറന്നത് താന്‍ പൈലറ്റായ വിമാനത്തില്‍

ഒരു അമ്മയുടെ ചിരകാല അഭിലാഷം വര്‍ഷങ്ങള്‍ക്കിപ്പുറം ഗംഭീരമായി നിറവേറ്റിയ മകന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് നെറ്റിസണ്‍സിന്റെ മനസ് കവരുന്നു. സ്‌കൂള്‍ കാലം മുതല്‍ അമ്മ പറയാറുള്ള ആഗ്രഹം സാധിച്ചുകൊടുക്കാനായതിലെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു പൈലറ്റിന്റെ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. വലുതായാല്‍ തന്നെ മക്കയില്‍ കൊണ്ടുപോകണമെന്ന് അമ്മ മകനോട് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ വാക്കുപാലിച്ചു. അമ്മ...

ഡോക്ടര്‍മാരുടെ പിഴ മൂലം ലിംഗം നീക്കം ചെയ്യേണ്ടി വന്നു; 54 ലക്ഷം നഷ്ടപരിഹാരം

ചികിത്സാപ്പിഴവ് സംഭവിച്ചതായി കണ്ടെത്തപ്പെട്ടാല്‍ അത് തീര്‍ച്ചയായും പരാതിക്കാരനോ പരാതിക്കാരിക്കോ നഷ്ടപരിഹാരം നല്‍കുന്നതിലേക്കോ, അല്ലെങ്കില്‍ ഉത്തരവാദികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശിക്ഷ നല്‍കുന്നതിലേക്കോ നയിക്കാറുണ്ട്. പലപ്പോഴും ഉത്തരവാദികളായവരെ ശിക്ഷിക്കുന്നത് കൊണ്ടോ നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ടോ പകരം വയ്ക്കാൻ സാധിക്കാത്ത വിധത്തിലുള്ള നഷ്ടമായിരിക്കാം ഇപ്പുറത്ത് സംഭവിച്ചിട്ടുണ്ടാവുക. ഇത്തരത്തില്‍ രോഗികളുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവ് കൊണ്ട് ലിംഗം...

ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം

ലണ്ടന്‍: വിമാനത്തിന്റെ വീല്‍ബേയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍നിന്ന് ബ്രിട്ടനിലേക്ക് പറന്നെത്തിയ വിമാനത്തിന്റെ വീല്‍ബേയിലാണ് കറുത്തവര്‍ഗക്കാരനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ അഞ്ചാം തീയതി ഗാംബിയയുടെ തലസ്ഥാനമായ ബാംജുലില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട ടി.യു.ഐ. എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് സംഭവം. വിമാനത്തിന്റെ വീല്‍ബേയ്ക്കുള്ളില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്‌സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചതായി...

വിലക്കിന് പിന്നാലെ ക്ലാസ് മുറികളിൽ കരയുന്ന വിദ്യാർത്ഥിനികൾ, അഫ്​ഗാനിൽ നിന്നും നെഞ്ചുലച്ച് വീഡിയോ

കഴിഞ്ഞ ദിവസമാണ് അഫ്​ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാർ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ലോകത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇപ്പോഴിതാ ക്ലാസ് മുറിയിലിരുന്നു വിദ്യാർത്ഥിനികൾ കരയുന്നതിന്റെ ഒരു ദൃശ്യമാണ് ആളുകളെ പിടിച്ചുലയ്ക്കുന്നത്. ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഡിസംബർ 21 -നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്....

പ്രതിദിനം 10 ലക്ഷം രോഗികൾക്ക് സാധ്യത, 5000 മരണത്തിനും; കോവിഡിൽ വിറച്ച് ചൈന

ബെയ്ജിങ് ∙ ലോകം മാസ്കിൽനിന്നും രോഗബാധയിൽനിന്നും രക്ഷ നേടുന്നു എന്ന പ്രതീതി വ്യാപകമാകുന്നതിനിടെ ഇടിത്തീ പോലെ കോവിഡ് വീണ്ടും വ്യാപിച്ചേക്കാമെന്നു റിപ്പോർട്ടുകൾ. കോവിഡിന്റെ പ്രഭവകേന്ദ്രം എന്നു വിലയിരുത്തപ്പെടുന്ന ചൈനയിൽ തന്നെയാണ് ഈ വരവിലും കോവിഡ് തകർത്താടുന്നത്. പ്രതിദിനം 10 ലക്ഷം കോവിഡ് ബാധിതരും 5000 മരണവും ചൈനയിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഈ നില തുടർന്നാൽ പുതുവർഷത്തോടെ...
- Advertisement -spot_img

Latest News

‘അത്തരക്കാരെ ഇനി എളുപ്പത്തിൽ കണ്ടെത്താം’; വാട്‌സ്ആപ്പില്‍ കിടിലന്‍ അപ്‌ഡേഷനുകള്‍

നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അടുത്തിടെയായി പരീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇപ്പോഴിതാ, അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചര്‍...
- Advertisement -spot_img