വാഷിങ്ടൺ: യു.എസ് റാപ്പറും സംഗീതജ്ഞനുമായ ജൊനാഥൻ എച്ച് സ്മിത്ത് എന്ന ലിൽ ജോൺ ഇസ്ലാം സ്വീകരിച്ചു. കാലിഫോർണിയയിലെ ലോസാഞ്ചലസിലുള്ള കിങ് ഫഹദ് മസ്ജിദിൽ കഴിഞ്ഞ ദിവസം ജുമുഅ നമസ്കാരത്തിനുശേഷമായിരുന്നു മതംമാറ്റം. പള്ളിയിലെ ഇമാമാണ് അദ്ദേഹത്തിന് സത്യസാക്ഷ്യ വാചകം(ശഹാദ കലിമ) ചൊല്ലിക്കൊടുത്തത്. മികച്ച മെലഡി റാപ് സംഗീതത്തിന് ഗ്രാമി പുരസ്കാരം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍...
റമദാൻ കാലത്ത് സജീവമാകുന്ന ഈത്തപ്പഴ കയറ്റുമതിയിലും ഇസ്രായേൽ തിരിച്ചടി നേരിടുകയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങളിലുടനീളം ഇസ്രായേലിൽ നിന്നുള്ള ഈത്തപ്പഴം ജനങ്ങൾ ബഹിഷ്കരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പരമോന്നത മുസ്ലിം സംഘം ഇസ്രായേലി ഈത്തപ്പഴ ഇറക്കുമതി തടയാൻ ആഹ്വാനം ചെയ്തിരുന്നു. ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ഉലമയും നദ്വതുൽ ഉലമയുമാണ്...
ഇസ്രയേലിനെ പിന്തുണക്കുന്നതിനെ തുടർന്ന് ബഹിഷ്കരണം നേരിടുന്ന മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ (700 കോടി) നഷ്ടം. അറബ് മേഖലയിലും ഇസ്ലാമിക ലോകത്തും ബഹിഷ്കരണ കാമ്പയിൻ വിനയായെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഇയാൻ ബോർഡൻ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് മണിക്കൂറുകൾക്കകമാണ് നഷ്ടം വീണ്ടും വർധിച്ചത്. ബുധനാഴ്ചത്തെ ട്രേഡിങ്ങിൽ മക്ഡൊണാൾഡിന്റെ ഓഹരികൾ...
ജറുസലേം: പലസ്തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മധ്യഗാസയിലെ അൽ നുസറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഭക്ഷണം വാങ്ങാനായി കാത്തുനിന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് ആക്രമണത്തിൽ മരിച്ചത്. അൽബലാഹിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ കൊല്ലപ്പെട്ടതായും...
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും യുഎസ് സർക്കാരും. അടിസ്ഥാനപരമായി വിവേചനമുള്ളതെന്നാണ് പൗരത്വ നിയമത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. വിജ്ഞാപനത്തെക്കുറിച്ച് ആശങ്കയുണ്ട്, ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
‘2019 ൽ ഞങ്ങൾ പറഞ്ഞതുപോലെ, സിഎഎ അടിസ്ഥാനപരമായി വിവേചനം...
വടക്കൻ ഗസ്സയിൽ മാനുഷിക സഹായത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുവൈത്ത് റൗണ്ട് എബൗട്ടിന് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ മുമ്പും...
ഒരു നേരം കഴിക്കാനുള്ള ഭക്ഷണത്തിന് പോലും വകയില്ലാതെ വരുമ്പോഴാണ് ആളുകള്‍ ഭിക്ഷാടനത്തിന് ഇറങ്ങാറുള്ളത്. എന്നാല്‍, ചില ആളുകള്‍ക്കെങ്കിലും ഇത് ലാഭകരമായ ഒരു ബിസിനസും തൊഴിലുമാണ്. അത്തരത്തിൽ ഒരാളാണ് ഭരത് ജെയിൻ. 7.5 കോടി രൂപയുടെ ആസ്തിയുള്ള ഭരത് ജെയിൻ ലോകത്തിലെ ഏറ്റവും ധനികനായ യാചകനാണെന്നാണ് പറയപ്പെടുന്നത്. 54 വയസുള്ള ഭരത് ജെയിൻ ഇന്ത്യയുടെ സാമ്പത്തിക...
ജറുസലേം: ഇസ്രായേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെ ഇസ്രായേലിന്റെ വടക്കൻ ഗലീലി മേഖലയിലെ മൊഷവ് എന്ന സ്ഥലത്താണ്...
2800 കോടിയിലധികം രൂപ ലോട്ടറിയടിക്കുക, അങ്ങനെ ഒരു വിവരം കേട്ടാൽ എന്താവും അവസ്ഥ. ജീവിതം തന്നെ മാറിമറിയും. നമ്മൾ മറ്റൊരു ലോകത്തായിപ്പോകും അല്ലേ? അതുപോലെ ഒരു വിവരമാണ് ഒരു ദിവസം രാവിലെ വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ജോൺ ചീക്സ് കേട്ടത്.
എന്നാൽ, ആ സന്തോഷം അധികം നീണ്ടുനിന്നില്ല, നെഞ്ച് തകർക്കുന്ന മറ്റൊരു കാര്യമാണ് പിന്നീട് ലോട്ടറി...
ദക്ഷിണ കൊറിയന്‍ ഗവേഷകരുടെ സംഘം ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്തു. ഉയര്‍ന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഈ നോണ്‍ വെജിറ്റേറിയന്‍ അരിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതൊരു സെല്‍ കള്‍ച്ചേര്‍ഡ് പ്രോട്ടീന്‍ റൈസാണ്. ഈ അരിയില്‍ നിന്നും നമുക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും. കന്നുകാലി പേശികളും കൊഴുപ്പ് കോശങ്ങളും ഉപയോഗിച്ച് ലാബില്‍ വികസിപ്പിച്ചെടുത്തതാണ് ഈ അരി.
ബീഫിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഇതിലുണ്ട്....
മമ്മൂട്ടിയുടെ നായിക മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ താമര...