Thursday, March 28, 2024

National

രാജ്യത്ത് പ്രതിദിനം റോഡിൽ പൊലിയുന്നത് 426 ജീവനുകൾ; മണിക്കൂറിൽ 18 പേർ

ലോകത്തിലെ വാഹനങ്ങളിൽ മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാൽ ലോകത്തിലെ റോഡപകട മരണങ്ങളിൽ 12 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ രാജ്യത്ത് റോഡപകടങ്ങളിൽ 1.55 ലക്ഷം പേരാണ് മരിച്ചത്. ശരാശരിയെടുത്താൽ പ്രതിദിനം 426 പേരും ഓരോ മണിക്കൂറിൽ 18 പേരും. ഒരു കലണ്ടർ വർഷം...

ട്രെയിനിന് മുന്നിൽ റീൽസ്, 17 കാരനെ ഇടിച്ച് തെറിപ്പിച്ച് ട്രെയിൻ, എന്നിട്ടും വീഡിയോ പുറത്തുവിട്ട് കൂട്ടുകാർ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്ത് ശ്രദ്ധ നേടാനായി സാഹസികമായ വീഡിയോകൾ എടുത്ത് അപകടത്തിലാകുന്നവരുടെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും പഠിക്കില്ലെന്ന മട്ടിൽ അതിസാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നവരിൽ പലരും അപകടത്തിൽ പെടാറുണ്ട്. അത്തരത്തിൽ ഒരു വാ‍ർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ...

മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ദില്ലി: മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസയച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദൾ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ്...

കനത്തമഴ; ബെംഗളൂരു നഗരത്തില്‍ വീണ്ടും വെള്ളപ്പൊക്കം, ഗതാഗതക്കുരുക്ക്

ബെംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ റോഡുകളില്‍ വെളളക്കെട്ടുണ്ടായതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഈയാഴ്ചയില്‍ രണ്ടാം തവണയാണ് നഗരം മഴക്കെടുതിയില്‍ വലയുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കിയിരിക്കുകയാണ്. എക്കോസ്പേസ്, ബെല്ലന്തൂര്‍, സര്‍ജാപുര്‍ , വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ബി.ഇ.എം.എല്‍ ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍...

നൃത്തം അവതരിപ്പിക്കുന്നതിനിടെ അരങ്ങിൽ കുഴഞ്ഞുവീണ് ഹനുമാൻ കലാകാരൻ; മരിച്ചതറിയാതെ കൈയടിച്ച് കാണികൾ

ലഖ്‌നൗ: ഗണേശോത്സവത്തിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നതിടെ കുഴഞ്ഞ് വീണ് കലാകാരൻ മരിച്ചു. ഉത്തർപ്രദേശിൽ മെയിൻപുരി കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരയിലെ ശിവക്ഷേത്രത്തിൽ ഹനുമാൻ വേഷത്തിൽ കലാപ്രകടനം നടത്തുന്നിതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. 35 കാരനായ ശർമ്മയാണ് മരിച്ചത്. ശർമ വീണപ്പോൾ അത് നൃത്തത്തിന്റെ ഭാഗമാണെന്ന് കരുതി കാണികളാരും കാര്യമാക്കിയില്ല.എന്നാൽ കുറച്ച് നേരം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെയാണ് കാണികളും സംഘാടകരും കലാകാരന്റെ അടുത്ത്...

മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്ന് താഴെ വീണു, കുട്ടികളടക്കം അപകടത്തിൽപ്പെട്ടു, വീഡിയോ പുറത്ത്

മൊഹാലി (പഞ്ചാബ്) : ആഘോഷങ്ങൾക്കിടെ കിടിലൻ റൈഡുകളും ഊഞ്ഞാലുകളുമായെത്തുന്ന കാർണിവലുകളും ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ ഇത്തരണമരു കാർണിവൽ ദുരന്തമായി മാറിയതാണ് പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള വാർത്ത. ഞായറാഴ്ച പഞ്ചാബിലെ മൊഹാലിയിലെ ദസറ ഗ്രൗണ്ടിലെ തിരക്കേറിയ മേളയിൽ കുട്ടികളടക്കം നിരവധി ആളുകളുമായി ഉയർന്ന ഉയരത്തിലുള്ള ഊഞ്ഞാൽ തകർന്നുവീണു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വിംഗ് കറങ്ങുന്നതും...

കോടിയേരിയെ കണ്ട്, കുടുംബാംഗങ്ങളുമായി സംസാരിച്ച് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും

ചെന്നൈ: മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.  സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ...

ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ഫോളോവേ‌ഴ്സിന്റെ എണ്ണം കൂട്ടാൻ , ഭാര്യയുടെ കുളിമുറി ദൃശ്യം തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച സന്ദീപ് എന്ന യുവാവിനെ ആണ്  പൊലീസ്  അറസ്റ്റ് ചെയ്തത്.  ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യയുടെ പരാതിയിലാണ് നടപടി. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോ‌ളിനിടെയാണ് യുവാവ്  പകർത്തിയത്. ഈ...

ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥി; പിന്‍ചക്രത്തിന് അടിയില്‍പ്പെടാഞ്ഞത് തലനാരിഴയ്ക്ക്- VIDEO

ചെന്നൈ: തിങ്ങിനിറഞ്ഞ നിലയില്‍ ഓടുന്ന ബസില്‍നിന്ന് റോഡിലേക്കു തെറിച്ചു വീഴുന്ന വിദ്യാർഥിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന് ട്വിറ്റർ ഉപയോക്താവ് സെന്തിൽകുമാറിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ബസിൽ കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയിരുന്നു. ചവിട്ടുപടികളിലും സൈഡിലും അടക്കം വിദ്യാർഥികളും യാത്രക്കാരും തൂങ്ങി നിന്നായിരുന്നു യാത്ര....

ലക്ഷക്കണക്കിന് ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്; ജൂലൈയിലെ കണക്ക് കേട്ടാൽ ഞെട്ടും

ന്യൂഡൽഹി: ജൂലൈ മാസത്തിൽ 23.87 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് അറിയിച്ചു. ഇതിൽ 14.16 ലക്ഷം അക്കൗണ്ടുകൾ, ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും പരാതി അടങ്ങുന്ന റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചിരുന്നു. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021ന് കീഴിലുള്ള പ്രതിമാസ റിപ്പോർട്ടിലാണ്...
- Advertisement -spot_img

Latest News

വിദ്യാഭ്യാസമുണ്ട്, തൊഴിലില്ല; രാജ്യത്തെ തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. തൊഴില്‍ രഹിതരായ ഇന്ത്യക്കാരില്‍ 83 ശതമാനം പേരും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്ററ്റിയൂട്ട്‌ ഓഫ് ഹ്യുമണ്‍ ഡെവലപ്‌മെന്റ്(ഐഎച്ച്ഡി)യുമായി...
- Advertisement -spot_img