Thursday, April 25, 2024

National

കനത്ത നാശം വിതച്ച് ബിപോര്‍ജോയ്; ഗുജറാത്തില്‍ ആറ് മരണം, 22 പേര്‍ക്ക് പരിക്ക്

ഗുജറാത്തില്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ആറ് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. 23 മൃഗങ്ങള്‍ ചത്തു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്....

പല്ലുതേക്കാൻ 12000 രൂപയുടെ ഇലക്ട്രിക് ടൂത്ത്ബ്രഷ് ഓർഡർ ചെയ്ത യുവതിയ്ക്ക് കിട്ടിയത് നാല് പായ്ക്കറ്റ് ചാട്ട് മസാല

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരെ പറ്റിക്കുന്ന വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കാറുള്ളത്. അത്തരമൊരു അനുഭവം പങ്കുവെച്ച് ഒരു യുവതി കൂടി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് ഇവര്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. തന്റെ അമ്മ 12000 രൂപ വില വരുന്ന ഓറല്‍-ബി ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചത് 4 പാക്കറ്റ് ചാട്ട് മസാലയായിരുന്നുവെന്ന്...

കോളേജിൽ ഇസ്ലാമിക പ്രാർത്ഥനയോടെ സെമിനാർ തുടങ്ങിയ പ്രിൻസിപ്പലിനെതിരെ കേസ്

സെമിനാർ ഇസ്ലാമിക പ്രാർത്ഥനയോടെ ആരംഭിച്ച കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ മലേഗാവിലെ മഹാരാജ സയാജിറാവു ഗെയ്‌ക്‌വാദ് ആർട്‌സ്, സയൻസ് ആൻഡ് കൊമേഴ്‌സ് കോളേജിൽ ആണ് സംഭവം. ഇവിടെ കരിയർ ഗൈഡൻസ് സെമിനാർ ആരംഭിച്ചത് ഇസ്ലാമിക പ്രാർത്ഥനയോടെയായിരുന്നു. വിഷയത്തിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പലായ ഡോ. സുഭാഷ് നികത്തെ സസ്പെൻഡ് ചെയ്തു. ശിവസേന നേതാവും മുൻ ബിജെപി...

‘ബിപോര്‍ജോയ്’ ഗുജറാത്ത് തീരം തൊട്ടു; അര്‍ധരാത്രിവരെ കാറ്റ് തുടരും, ശക്തമായ കടല്‍ക്ഷോഭം, കനത്ത മഴ

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരംതൊട്ടു. അര്‍ധരാത്രിവരെ ചുഴലിക്കാറ്റിന്‍റെ പ്രഭാവം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറുമണിക്കൂറോളം ഇത് തുടരും. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. സൗരാഷ്ട്ര- കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള പാകിസ്താനിലെ മാണ്ഡവി- കറാച്ചി പ്രദേശത്തിനിടയിലും കാറ്റിന്‍റെ തീവ്രത അനുഭവപ്പെടുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ...

‘മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കൂ, 11,000 പ്രതിഫലം’; പ്രഖ്യാപനവുമായി ഹിന്ദുത്വ സംഘം

ഭോപ്പാൽ: മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ഇനാം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഹിന്ദു ധർമസേന 11,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനയുടെ സ്ഥാപകനേതാവായ യോഗേഷ് അഗർവാളാണ് ഹിന്ദു സമുദായത്തിലെ സ്ത്രീജനസംഖ്യ സംരക്ഷിക്കാനെന്ന പേരിൽ പുതിയ 'പദ്ധതി'യുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു സമുദായത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് ആനുപാതികമായി പെൺകുട്ടികളുടെ എണ്ണം കുറവാണെന്ന്...

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി; ആര്‍.എസ്.എസ് സ്ഥാപകനെ കുറിച്ചുള്ള പാഠങ്ങളും ഒഴിവാക്കി

ബംഗളൂരു: ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർബന്ധിത മതപരിവർത്തനം തടയുക എന്ന പേരിലാണ് കർണാടകയിലെ ക്രിസ്ത്യൻ മതപ്രബോധന പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമം കൊണ്ടുവരുന്നത്. 2021 ഡിസംബറിലാണ് നിയമം നിയമസഭയിൽ...

ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല, ധൈര്യമുണ്ടെങ്കിൽ നേർക്ക് നേർ വാ; ബി ജെ പിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

ചെന്നൈ: ബി ജെ പി യെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരണമെന്നും തങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ലെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പത്ത് മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഡി എം കെയും പോരാട്ട ചരിത്രം പഠിക്കണം. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്...

മാതാപിതാക്കളുടെ അഴുകിയ ശരീരങ്ങൾക്ക് സമീപം 6 ദിവസം മാത്രം പ്രായമായ കുഞ്ഞ്

ഡെറാഡൂൺ∙ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽക്കാരുടെ പരാതി പരിശോധിക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അമ്മയുടെയും അച്ഛന്റെയും അഴുകിത്തുടങ്ങിയ ജ‍ഡത്തിനൊപ്പം ആറുദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ജീവനോടെ കണ്ടെത്തിയത് അദ്ഭുതകരമായി. ദമ്പതികൾ മൂന്നു ദിവസം മുൻപാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഉത്തർപ്രദേശിലെ സഹാരൺപുർ സ്വദേശികളായ കാഷിഫ് (25) ഭാര്യ അനം (22) ‌എന്നിവർ ഡെറാഡൂണിൽ...

പശുക്കടത്ത് ആരോപിച്ച് 23 കാരനെ ‘ഗോരക്ഷകർ’ തല്ലിക്കൊന്നു; ആറ് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം ‘ഗോ രക്ഷകർ’ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദേശീയ ന്യൂസ് ഏജൻസിയായ പിടിഐ യാണ് സംഭവം റിപ്പോർട്ട് ചെയ്‌തത്‌. അറസ്റ്റിലായവർ ബജ്റംഗ് ദളിന്റെ പ്രവർത്തകരാണ്.ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടിൽ കണ്ടെത്തിയതിനെ...

400 കാറുകളുടെ അകമ്പടി, സൈറൺ; മധ്യപ്രദേശിൽ സിന്ധ്യയുടെ അടുപ്പക്കാരൻ ബിജെപി വിട്ട് കോൺഗ്രസിൽ

ഭോപ്പാൽ: തെരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശിൽ പാർട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കി ബിജെപി നേതാവ് കോൺഗ്രസിൽ. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോൺഗ്രസ് വിട്ട ബൈജ്‌നാഥ് യാദവ് സിങ്ങാണ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്. ശിവ്പുരിയിൽനിന്ന് ഭോപ്പാലിലേക്ക് നാനൂറ് കാറുകളുടെ അകമ്പടിയിൽ മുന്നൂറു കിലോമീറ്റർ റോഡ് വഴി സഞ്ചരിച്ചാണ് ഇദ്ദേഹം പാർട്ടി പുനഃപ്രവേശത്തിനായി എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശിവ്പുരി ജില്ലയിൽ വലിയ...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img