Tuesday, April 23, 2024

Kerala

കോഴിക്കോട് പിഎഫ്‌ഐ ഓഫീസുകൾ സീൽ ചെയ്തു

വടകര: കോഴിക്കോട് വടകരയിലും നാദാപുരത്തും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൊലീസ് സീൽ ചെയ്തു. വടകരയിൽ പിഎഫ്‌ഐ ഓഫീസായി പ്രവർത്തിക്കുന്ന വടകര സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ഓഫീസാണ് സീൽ വെച്ചത്. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ഓഫീസും സീൽ ചെയ്തു. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി. നാദാപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസായി...

പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിയെ തെരുവുനായ കടിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.

കനത്ത മഴയും പിന്നാലെ ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത ചൂടും, കേരളത്തിൽ വരാൻ പോകുന്നത് അതി തീവ്ര വരൾച്ചയെന്ന് ശാസ്ത്ര ലോകം

ആദ്യം കനത്ത മഴ, ദിവസങ്ങൾക്കം കനത്ത ചൂട്. കഴിഞ്ഞ വർഷത്തെ കാലാവസ്ഥയുടെ തനിയാവർത്തനം ഇക്കുറിയും ദൃശ്യമായതോടെ ചൂട് ഇനിയും ഉയരുമെന്ന സൂചനകൾ നൽകുകയാണ് ശാസ്ത്ര ലോകം. സമാന കാലാവസ്ഥ തുടർന്നാൽ വരൾച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ ഇപ്പോൾ ചൂട് 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കഴിഞ്ഞ വർഷവും സെപ്തംബറിൽ സമാന കാലാവസ്ഥയായിരുന്നു. എന്നാൽ ഒക്‌ടോബറിൽ അതിശക്തമായ...

രണ്ടാഴ്ചയ്ക്കിടെ 20 ലക്ഷം വരുമാന സർട്ടിഫിക്കറ്റ്; ലക്ഷക്കണക്കിനു രൂപയുടെ വരുമാനവും

തിരുവനന്തപുരം ∙ രണ്ടാഴ്ച കൊണ്ടു സംസ്ഥാനത്തെ 1,666 വില്ലേജ് ഓഫിസർമാർ നൽകിയത് 20 ലക്ഷത്തോളം വരുമാന സർട്ടിഫിക്കറ്റ്. ഇതു വഴി സർക്കാരിന്റെ ഐടി വകുപ്പിനു ലഭിച്ചത് ലക്ഷക്കണക്കിനു രൂപയുടെ വരുമാനവും. സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങാതിരിക്കാൻ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സർക്കാർ നിർദേശമാണു കാരണം. എന്നാൽ, വില്ലേജ് ഓഫിസർമാർ ‘മാരത്തൺ’ ഓൺലൈൻ സർട്ടിഫിക്കറ്റ്...

പോപ്പുലര്‍ ഫ്രണ്ട് നിരോധന നടപടികളുടെ പേരില്‍ ആരെയും വേട്ടയാടരുത്: മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന പൊലീസെടുക്കുന്ന നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും അതിന്റെ പേരില്‍ ആരെയും വേട്ടയാടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനാശ്യ തിടുക്കവും വീഴ്ചയും ഇതില്‍ പാടില്ലന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഘടനയില്‍ പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനുവുമായി ബന്ധപ്പെട്ട നടപടികള്‍ വളരെ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുളള...

കോവിഡ് കാലത്ത് എടുത്ത അക്രമസ്വഭാവമില്ലാത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും

കോവിഡ് കാലത്ത് സര്‍ക്കാര്‍ എടുത്ത അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുമുതല്‍ നശീകരണം തുടങ്ങിയുള്ള ഗൗരവമായ കുറ്റങ്ങള്‍ക്കെടുത്ത കേസുകള്‍ നിലനില്‍ക്കും. കോവിഡ് കാലത്ത് ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മാസ്‌ക് ധരിക്കാത്തത്, സാമൂഹിക അകലം...

വീഡിയോ കോളില്‍ വരുന്ന പണി; വാട്ട്സ്ആപ്പിന്‍റെ വലിയ മുന്നറിയിപ്പ്

ദില്ലി: വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ് ഈ ബഗ് ബാധിക്കുന്നത്. ഈ പ്രശ്നത്തിന്‍റെ വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് ഇതിനകം പങ്കുവച്ചിട്ടുണ്ട്. സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്നത്തെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നു. 10-ൽ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്നത്തിന് ഉള്ളത്. ഒരു ഇന്‍റിഗർ...

പി.എഫ്‌.ഐ ജനറല്‍ സെക്രട്ടറിയെ കേരളത്തിലെ മുഴുവന്‍ കേസിലും പ്രതി ചേര്‍ക്കണം, നഷ്ടപരിഹാരം ഈടാക്കും, അഞ്ചുകോടി രൂപ കെട്ടിവെയ്ക്കണം: കടുത്ത നടപടിയുമായി ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രണത്തില്‍ കടുത്ത നടപടികളുമായി ഹൈക്കോടതി. ഹര്‍ത്താല്‍ ദിനത്തെ അത്രിക്രമങ്ങളില്‍ കേരളത്തിലെ മുഴുവന്‍ കേസിലും പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ മുഴുവന്‍ കേസിലും പ്രതി ചേര്‍ക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അബ്ദുര്‍ സത്താറായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു....

പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി; മംഗളൂരുവില്‍ 12 ഓഫീസുകള്‍ അടച്ചുപൂട്ടി

കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. 81,000 ഫോളോവേഴ്സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്. നിരോധനത്തിന് പിന്നാലെ പിഎഫ്ഐയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കാറുള്ള ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. ‘പ്രസ് റീലീസ് ‘ എന്നാണ് പുതിയ പേര്. PFI press release എന്നായിരുന്നു പഴയ...

ക്ലിഫ് ഹൗസിലെ തൊഴുത്തു നിർമാണം തുടങ്ങി; പശുക്കൾക്കു പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തി‍ന്റെയും ചുറ്റുമതിലിന്റെയും നിർമാണം തുടങ്ങി. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണു പൊതുമരാമത്തു വകുപ്പ് (കെട്ടിട വിഭാഗം), കരാറുകാരനു നൽകിയ കർശന നിർദേശം. പശുക്കൾക്കു പാട്ടു കേൾക്കാൻ തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതും ആലോചനയിലാണ്. 8 പേർ ടെൻഡറിൽ പങ്കെടുത്തു. ബാലരാമപുരം സ്വദേശിക്കാണ് പൊതുമരാമത്തു വകുപ്പ് കരാർ നൽകിയത്....
- Advertisement -spot_img

Latest News

അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായിട്ടില്ല

കോഴിക്കോട്: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം. മോചനദ്രവ്യം നല്‍കുന്നതിനായി ശേഖരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനായിട്ടില്ല....
- Advertisement -spot_img