Thursday, April 25, 2024

Kerala

എന്നും നേരം വൈകി എത്തുന്നത് പതിവാക്കി പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍; ഗേറ്റ് പൂട്ടി വൈകി എത്തിയവരെ പുറത്ത് നിര്‍ത്തി ജനപ്രതിനിധി; കൈയ്യടിച്ച് ജനങ്ങള്‍

കൊല്ലം: സ്ഥിരമായി പഞ്ചായത്ത് ഓഫീസില്‍ വൈകിയെത്തുന്ന ഉദ്യോഗസ്ഥരെ പാഠം പഠിപ്പിച്ച് ജനപ്രതിനിധി. വൈകി എത്തിയവരെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി കൊല്ലം അഞ്ചല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ജനങ്ങളുടെ കൈയ്യടി വാങ്ങിയിരിക്കുന്നത്. ഓഫീസ് സമയമായ പത്ത് മണിക്ക് ശേഷം ഓഫീസില്‍ എത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരേയും ഗേറ്റുപൂട്ടി തടഞ്ഞാണ് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രബാബു വ്യത്യസ്ത പ്രതിഷേധം...

നെടുമ്പാശേരിയിൽ വീണ്ടും സ്വ‌ർണവേട്ട, 1.3 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ 1.375 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരെയും ഡി.ആർ,​ഐ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ടോയ്‌ലെറ്റിൽ വച്ച് സ്വർണം കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ പിടിയിലായത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായ വിഷ്ണു,​ അഭീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന്...

ഹരിതകർമ്മ സേനക്ക് യൂസർ ഫീ നൽകേണ്ടത് നിയമപരമായ ബാധ്യതയെന്ന് ശുചിത്വ മിഷൻ

തിരുവനന്തപുരം : വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന വഴി പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസർ ഫീ ഈടാക്കുന്നതിനും തദേശസ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ. യൂസർ ഫീ നൽകേണ്ടതില്ലെന്നുള്ള വ്യാജ പ്രചരണത്തിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ്...

മകളുടെ നിക്കാഹിന് താരമായി ഉപ്പ; വൈറലായ വീഡിയോയിലെ ഉപ്പയും മകളും…

മകളുടെ വിവാഹത്തിന് അതിഥികളുടെയും മറ്റെല്ലാവരുടെയും ആകര്‍ഷണകേന്ദ്രമായി പിതാവ് മാറുന്ന കാഴ്ച!. 'വിംഗ്സ് മീഡിയ' ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വിവാഹ വീഡിയോ ക്ലിപ് ഇപ്പോള്‍ ഇങ്ങനെയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് മകളുടെ വിവാഹത്തിന് പിതാവ് ഇത്രമാത്രം ശ്രദ്ധ നേടി താരമാകുന്നത്!പരമ്പരാഗതമായ രീതികളില്‍ നിന്നെല്ലാം സധൈര്യം വ്യതിചലിച്ച് മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തില്‍ പെണ്‍മക്കളുള്ള...

സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.കെപിസിസി ഇന്ന് കരിദിനമായി...

സംസ്ഥാനത്തെ 6 ലക്ഷം സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ ലൈസൻസ് ഉള്ളത് 40000ൽ താഴെ മാത്രം

തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വെറും വാക്ക് ആകുന്നു. കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരിച്ചപ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച അവധി പരിഗണനയില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച അവധി പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്‌. വിഷയം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുമായി ഈ മാസം പത്തിന് ചര്‍ച്ച ചെയ്യും. ആശ്രിത നിയമനങ്ങള്‍ നിയന്ത്രിക്കുന്നതും ചര്‍ച്ചയ്‌ക്കെടുക്കും.

കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ സ്വര്‍ണവേട്ട; 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 68 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഒരു കിലോയിലധികം സ്വര്‍ണവുമായി മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ് ആണ് പിടിയിലായത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. കസ്റ്റംസിനെ കബളിപ്പിച്ചാണ് മുനീഷ് എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനീഷിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ആദ്യം സ്വര്‍ണം കടത്തിയെന്ന്...

സുന്ദരം, മനോഹരം ബ്ലാസ്റ്റേഴ്സ്; ഇന്നലെ കൊച്ചിയിൽ പിറന്നത് ഐഎസ്എലിലെ ഏറ്റവും മികച്ച ടീം ഗോളുകളിലൊന്ന്- VIDEO

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഡ്രീം റൺ തുടരുകയാണ്. ഇന്നലെ കൊച്ചിയിൽ ജംഷഡ്പൂർ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്നപ്പോൾ പരാജയമറിയാതെ 8 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ആറാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സമനില ഒഴിച്ചാൽ ബാക്കിയെല്ലാ മത്സരങ്ങളിലും വിജയം. പോയിൻ്റ് പട്ടികയിൽ മൂന്നാമത്. സീസൺ തുടക്കത്തിൽ തുടരെ മൂന്ന് കളി പരാജയപ്പെട്ടതിനു ശേഷമാണ് ഇവാൻ വുകുമാനോവിച്...

‘സ്വർണം’ കുഴിച്ചിട്ടിരിക്കുന്ന കൊല്ലം! ദേശീയപാത നിർമ്മാണത്തിനായി കുഴിച്ചപ്പോൾ കോടിക്കണക്കിന് രൂപ വിലയുള്ള കറുത്തപൊന്ന്, വമ്പൻ ഓഫറുമായി കമ്പനി

ചവറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമ്മിക്കാൻ നീണ്ടകര ഭാഗത്ത് കുഴിച്ചപ്പോൾ കിട്ടിയത് ധാതുസമ്പുഷ്ടമായ കരിമണൽ. ഈ മണൽ സ്‌കരണത്തിനായി വിട്ടുകിട്ടാൻ കെ.എം.എം.എൽ അധികൃതർ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. നീണ്ടകര പാലം മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള ഭാഗത്താണ് കരിമണൽ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പ്രദേശത്തോട് ചേർന്നുള്ള ഭൂമി കെ.എം.എല്ലിന്റെ ഒന്നാം ഖനന...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img