Friday, April 19, 2024

Kerala

കുളിക്കാൻ ഇറങ്ങിയ മകൾ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കുന്നതിനിടെ അമ്മയും മുങ്ങി താണു, ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം നൂറടിക്കടവിന് സമീപം കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. വി ഐ പി കോളനിക്കടവിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. അയൽവാസികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ഇതിനിടയിൽ മകൾ ഒഴുക്കിൽ പെടുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവും...

‘ചുട്ടുപൊള്ളും’; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ഇന്നും നാളെയും 39 മുതൽ 40 ഡിഗ്രി വരെ സാധ്യത

തിരുവനന്തപുരം: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്നും നാളെയും (മാർച്ച്‌ 3 &4)  ഉയർന്ന താപനില  സാധാരണയിൽ നിന്നും 3°c മുതൽ 4°c വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു  ഈ ജില്ലകളിൽ ഉയർന്ന താപനില  39°c മുതൽ 40°c വരെ ഉയരാനാണ് സാധ്യത.സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി...

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നഷ്ടമായേക്കും, യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും ഇനി കൊടുക്കേണ്ടിവരും!

സംസ്ഥാനത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അധികം വൈകാതെ യാത്രാ ഇളവ് നഷ്ടമായേക്കും. ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ശക്തമാകുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിയന്ത്രിച്ചേ പറ്റൂ എന്നാണ് ജസ്റ്റീസ് എം രാമചന്ദ്രന്റെ ശുപാര്‍ശയില്‍...

സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില...

വയനാട്ടില്‍ കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താന്‍ എത്തിച്ച തിമിംഗല ചര്‍ദ്ദി പിടിച്ചു; രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: മീനങ്ങാടിക്കടുത്ത കാര്യമ്പാടിയില്‍ വില്‍പ്പന നടത്താന്‍ എത്തിച്ച തിമിംഗല ചര്‍ദ്ദി (ആംബര്‍ ഗ്രീസ്)യുമായി രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിലായി. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.  കണ്ണൂര്‍ ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമനും കല്‍പറ്റ, കാസര്‍ഗോഡ്, കണ്ണൂര്‍ ഫ്‌ളെയിങ്  സ്‌ക്വാഡ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ്...

24 കാരറ്റ് സ്വര്‍ണം ചേര്‍ത്ത കാപ്പി കുടിച്ച് ഷെഫ് സുരേഷ് പിള്ള; വീഡിയോ

കൊച്ചി: പാചകത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് ഷെഫ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ പ്രതിഭയും പാചകമികവും അദ്ദേഹത്തെ മലയാളിയുടെ പ്രിയങ്കരനാക്കി മാറ്റി. സാമൂഹിക മാധ്യമങ്ങളിലും സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം പതിവായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പ്രത്യേകതരം കാപ്പി കുടിയ്ക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സ്വര്‍ണം...

കോടതിയിലെത്തിച്ചപ്പോൾ മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമം, എക്സ് റേയിൽ പൊതി; പുറത്തുവരാൻ കാത്തിരിപ്പ്

തൃശൂർ: മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമിച്ച തടവുകാരൻ തൃശൂർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ സൂരജിനെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയത്. ചാലക്കുടി കോടതിയിലെത്തിച്ച് മടങ്ങിയപ്പോഴാണ് മലദ്വരത്തിൽ കവറിൽ കെട്ടിയ വസ്തു കയറ്റിയത്. ജയിൽ ജീവനക്കാർക്ക് സംശയം തോന്നിയതോടെ എക്സ് റേ എടുത്തു നോക്കി. എക്സ് റെയിൽ പൊതി...

ലൈസൻസില്ല, പെണ്‍കുട്ടികൾ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു!

കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കൾ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. 18 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നതായും കുട്ടികൾ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ കേസുകൾ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോർ വാഹനവകുപ്പും...

വലിയ ശബ്ദം, രണ്ട് കിണറുകൾ ഇടിഞ്ഞു താഴ്ന്നു, ഇലക്ട്രിക് പോസ്റ്റുകൾ തകര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി. കോട്ടുകാൽ പഞ്ചായത്തിലെ മണ്ണക്കല്ല് വാർഡിൽ ആണ് രണ്ട് കിണറുകൾ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. ചരുവിള പുത്തൻ വീടിൽ തങ്കരാജൻ, സരോജം എന്നിവരുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞ് താഴ്ന്നത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് തങ്കരാജന്‍റെ വീട്ടിലെ കിണർ ശബ്ദത്തോടെ ഇടിഞ്ഞ്...

10 പവനും ഒരു ലക്ഷം രൂപയും, വധുവിന് വിവാഹസമ്മാനം നൽകുന്നതിൽ പരിധി വേണം; വനിതാ കമ്മിഷൻ

തിരുവനന്തപുരം : വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന്  സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും വനിതാ കമ്മിഷൻ ശുപാർശ ചെയ്തു. കൺസലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ്...
- Advertisement -spot_img

Latest News

അക്രമം നടക്കുമെന്ന് കരുതി തുണികൊണ്ട് മൂടിയിട്ട പള്ളിക്ക് നേരെ രാമനവമി യാത്രയ്ക്കിടെ ‘അമ്പെയ്തു’ ബി.ജെ.പി സ്ഥാനാര്‍ഥി

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ഹൈദരാബാദ് നഗരത്തിലെ മുസ് ലിം പള്ളിക്ക് നേരെ അമ്പെയ്ത്തിന്റെ ആഗ്യം കാണിച്ചുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയുടെ നടപടി വിവാദത്തില്‍. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി...
- Advertisement -spot_img