Friday, March 29, 2024

Kerala

മുസ്ലീം വിഭാഗത്തോട് അകല്‍ച്ച വേണ്ടെന്ന് ബിജെപി നേതൃത്വം; പെരുന്നാളിന് മുസ്ലീം ഭവനങ്ങളില്‍ ആശംസാ കാര്‍ഡുമായി പ്രവര്‍ത്തകരെത്തും

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ മുസ്ലീം വിഭാഗങ്ങളുമായും കൂടുതല്‍ അടുക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍. മുസ്ലീങ്ങളോടും അകല്‍ച്ച വേണ്ടെന്നാണ് ബിജെപി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. പെരുന്നാളിന് കഴിയുന്നത്ര മുസ്ലീം ഭവനങ്ങളില്‍ സമ്പര്‍ക്കം നടത്താന്‍ ബിജെപി ഭാരവാഹം യോഗത്തില്‍ തീരുമാനമായി. മുസ്ലീം ഭവനങ്ങളില്‍ ആശംസ...

യുപിഐ ഇടപാടുകളിൽ അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ; വ്യാപാരികൾ ആശങ്കയിൽ

തിരുവനന്തപുരം: യുപിഐ ഇടപാടുകളിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ വ്യാപാരികൾ ആശങ്കയിൽ. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഒന്നിന് പിറകെ ഒന്നായി ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. നാഷണൽ സൈബർ ക്രൈം പോർട്ടർ നിർദ്ദേശമുള്ളതിനാൽ ബാങ്കിനും മറ്റൊന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ചെറിയ ഇടപാടുകൾ പോലും യുപിഐ വഴിയാക്കുന്ന ഈ കാലത്ത് ഇപ്പോൾ വ്യാപാരികളുടെ...

പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കണം: ബിജെപി പ്രവർത്തകർക്ക് നിർദേശം

തിരുവനന്തപുരം∙ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതു പോലെ, പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം. പെരുന്നാളിന് മുസ്‌ലിം വീടുകളിൽ എത്തി ഈദ് മുബാറക്ക് ആശംസകൾ നേരണമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് നിർദേശം നൽകിയത്. വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും ജാവഡേക്കർ നിർദ്ദേശിച്ചു. ഇൗസ്റ്റർ ദിനത്തിൽ ബിജെപി...

എത്ര പ്രയാസമായാലും പിടികൂടും; സഞ്ജു സാംസണിന്റെ ക്യാച്ച് വീഡിയോ പങ്കുവച്ച് അഴിമതിക്കെതിരെ ജനങ്ങളുടെ പിന്തുണതേടി വിജിലൻസ്

എത്ര പ്രയാസപ്പെട്ടായാലും തിരുത്തപ്പെടേണ്ട അഴിമതിക്കാരെ പിടികൂടാമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ച് കേരള വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യൂറോ. ഫേസ്‌ബുക്കിലൂടെയാണ് വിജിലൻസ് ജനങ്ങൾക്കുള്ള ഈ സന്ദേശം നൽകിയത്. ഇതിനായി നൽകിയിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധേയം. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പൃഥ്വി ഷായെ പുറത്താക്കാനെടുത്ത ക്യാച്ചാണ്...

‘പാക് ചാരൻ എന്ന് വിളിച്ചിട്ടും സേട്ട് സാഹിബ് കേസിന് പോയിട്ടില്ല, കേസ് നടത്താൻ ശമ്പളം മതിയാവില്ല’; കെ.ടി ജലീൽ

കോഴിക്കോട്: ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിക്ക് പോകാത്തത് ഭീരുത്വമാണെന്ന എം.കെ മുനീറിന്റെ വിമർശനത്തിനെതിരെ മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. കേരളത്തിലെ പൊലീസിൽ ന്യൂനപക്ഷത്തിന് പ്രതീക്ഷയില്ലെന്ന പ്രഖ്യാപനമാണ് കെ.ടി ജലീൽ നടത്തിയതെന്നും മുനീർ പ്രതികരിച്ചിരുന്നു. ഈ വാർത്തക്ക് കമന്റായാണ് കെ.ടി ജലീൽ മറുപടിയുമായി എത്തിയത്. ബി.ജെ.പിക്കാർ പറയുന്നതിനനുസരിച്ച് കേസ് കൊടുക്കാൻ നിന്നാൽ അതിനേ സമയമുണ്ടാകുകയൊള്ളൂ എന്നും...

അധികം വൈകാതെ കറണ്ട് ബില്ല് വരുമ്പോൾ സാധാരണക്കാരന്റെ കണ്ണ് തള്ളും; 2315 കോടിയുടെ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് ഇടാക്കാനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയുന്ന 2315കോടി രൂപയുടെ നഷ്ടം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ച് തലയൂരാൻ കെ.എസ്.ഇ.ബി ശ്രമിക്കുന്നു. യൂണിറ്റിന് 41പൈസ കൂട്ടാൻ റെഗുലേറ്ററി കമ്മിഷനു അപേക്ഷ നൽകി കാത്തിരിക്കുകയാണ് കെ.എസ്.ഇ.ബി. പവർ ഫിനാൻസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് കെ.എസ്.ഇ.ബിയുടെ ഒരു വർഷത്തെ പ്രസരണ,വിതരണ നഷ്ടത്തിന്റെ മൂല്യമാണ് 2315 കോടി രൂപ. സ്മാർട്ട് മീറ്റർ...

വെള്ളം ചോദിച്ചപ്പോള്‍ ഗ്ലാസില്‍ കാര്‍ക്കിച്ച് തുപ്പി.. മതത്തിന്റെയും ജാതിയുടെയും പേരില്‍ അവഹേളനം; ദുരനുഭവങ്ങള്‍ പറഞ്ഞ് കൊല്ലം ഷാഫി

മാപ്പിള പാട്ട് രംഗത്ത് ജനപ്രീതി നേടിയ ഗായകനാണ് കൊല്ലം ഷാഫി. ‘തല്ലുമാല’ അടക്കമുള്ള സിനിമകളിലൂടെ അഭിനയരംഗത്തും സജീവമാവുകയാണ് ഗായകന്‍ ഇപ്പോള്‍. കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നുമെത്തിയ തനിക്ക് ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കൊല്ലം ഷാഫി തുറന്നു പറയുന്നത്. ഇവന് എന്താണ് ഇവിടെ കാര്യമെന്ന മനോഭാവത്തോടെ പെരുമാറിയ ആളുകളെ തുടക്കത്തില്‍ കണ്ടിട്ടുണ്ട്. ഗാനമേളകളില്‍ പാടിത്തുടങ്ങിയ കാലത്ത്...

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹര്‍ജി കോടതി തള്ളുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ...

ഗതാഗത നിയമം ലംഘിക്കുന്നവര്‍ സൂക്ഷിച്ചോ, ആ 726 ക്യാമറകളും സജ്ജമാണ്, പിഴ വീട്ടിലെത്തും

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താന്‍ കഴിയുന്ന 675 നിര്‍മിതബുദ്ധി ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികംപേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക എന്നിവയും ക്യാമറയില്‍ കുടുങ്ങും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍...

ദേശീയപാർട്ടി പദവിനഷ്ട ഭീഷണിയിൽ സി.പി.എമ്മും; ലോക്‌സഭാ തിരഞ്ഞെടുപ്പ് നിർണായകം

തിരുവനന്തപുരം: ദേശീയപാർട്ടി അംഗീകാരം നിലനിർത്തുന്നതിൽ സി.പി.എമ്മിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നിർണായകം. നിലവിൽ സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി തുലാസിലാണ്. ഇതു പാലിക്കുന്നതിനുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മും ബി.എസ്.പി.യും ദേശീയപാർട്ടിയായി തുടരുന്നത്. സി.പി.ഐ., എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കുള്ള ദേശീയപാർട്ടി അംഗീകാരം കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. മാനദണ്ഡങ്ങളും സി.പി.എമ്മും 1. നാലുസംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി അംഗീകാരം നേടിയാൽ ദേശീയപാർട്ടിയാകും....
- Advertisement -spot_img

Latest News

മൂന്ന് ദിവസങ്ങൾ മാത്രം; മാർച്ച് 31 ന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളു, പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത്...
- Advertisement -spot_img