Tuesday, April 16, 2024

Kerala

പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാന്‍; കാര്യങ്ങളില്‍ ബോദ്ധ്യമുള്ളതിനാലാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതും; അന്‍വറിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസ് ലേഖിക

ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം നിഷേധിച്ച് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍. ഒരേ വാര്‍ത്ത ഒരക്ഷരം വിടാതെ സമാനമായി ‘ജയ്ഹിന്ദ്’ടിവിയിലും ‘ഏഷ്യാനെറ്റി’ലും വന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പിവി അന്‍വര്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. ഇതില്‍...

അനധികൃത സ്വത്തു സമ്പാദനക്കേസ്: കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: മുസ്ലിംലീ​ഗ് നേതാവായ കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട്  വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സ്റ്റേ. മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.  അനധികൃത സ്വത്തുസമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇടക്കാല ഉത്തരവായി മൂന്നുമാസത്തിന് സ്റ്റേ അനുവദിച്ചത്. 

കൈക്കൂലിയായി തേനും കുടംപുളിയും വരെ; പണത്തിനൊപ്പം ഉപയോഗിക്കാത്ത 10 കെട്ട് വസ്ത്രങ്ങള്‍ വരെ കണ്ടെത്തി വിജിലന്‍സ്

പാലക്കാട് അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ തേനും കുടംപുളിയും വരെ കണ്ടെത്തിയെന്ന് വിജിലന്‍സ്. പണത്തിനൊപ്പം പൊട്ടിക്കാത്ത 10 കെട്ട് മുണ്ടും ഷര്‍ട്ടും പേനകളും വരെ വിജിലന്‍സ് കണ്ടെത്തി. കണക്കില്‍ പെടാത്ത ഒരു കോടി രൂപയാണ് മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 45 ലക്ഷം രൂപയുടെ...

ബൈക്കില്‍ കുട്ടികളുമൊത്തുള്ള യാത്ര; കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴയീടാക്കില്ല

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവ് വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നത് വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചു. കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ എ.ഐ ക്യാമറ പിടികൂടുമെന്ന ആശങ്കക്ക്...

പൊതുസ്ഥലത്ത് മാലിന്യമെറിഞ്ഞാൽ വാഹനം ലോക്കാകും; പിഴ 10,000-ത്തിന് മുകളിൽ

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമെ വിട്ടുനൽകാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. പൊതു ഇടങ്ങളിൽ മാലിന്യം എറിയുന്നവരിൽനിന്ന് മുനിസിപ്പൽ ആക്ടിനുപുറമെ വാട്ടർ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കാനും നിർദേശിച്ചു. മുനിസിപ്പൽ ആക്ടിൽ 10,000 രൂപവരെ...

കണ്ണൂരില്‍ ദമ്പതികളടക്കം 5 പേര്‍ മരിച്ച നിലയില്‍, മൂന്ന് കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കി

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളായ സൂരജ് (12),സുജിൻ (10),സുരഭി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ്...

മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ; വിദ്യാർഥിയെ കാമ്പസിൽ കയറി പൊലീസ് പൊക്കി

മലപ്പുറം: ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും കുട്ടികളുടെതടക്കം അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ കോടതി റിമാന്റ് ചെയ്തു. പെരുവള്ളൂർ വലക്കണ്ടിയിലെ സ്വകാര്യ കോളജ് വിദ്യാർഥിയായ ഹാജിയാർപള്ളി കൊളമണ്ണ നടുത്തൊടി മണ്ണിൽ മുഹമ്മദ് ഹസീമിനെ (20) തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ വിപിൻ വി പിള്ളയാണ് അറസ്റ്റ്...

ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമിക്ക് അഭിമാന നേട്ടം: രണ്ടു പേർക്ക് സിവിൽ സർവീസ്!

തിരുവനന്തപുരം: നജീബ് കാന്തപുരം എം.എൽ.എ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക് അഭിമാന നേട്ടം. ഈ വർഷത്തെ യുപിഎസ്സി പരീക്ഷയെഴുതിയ  അക്കാദമിയുടെ ഭാഗമായ രണ്ടു പേർക്ക് തിളക്കമാർന്ന വിജയം. കാസർഗോഡ് സ്വദേശിനിയായ കാജൽ രാജു 910-ആം റാങ്കും, വയനാട് സ്വദേശിനി  ഷെറിൻ...

കുട്ടിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് ഇറങ്ങി; പോകാന്‍ ശ്രമിച്ചത് കാമുകനൊപ്പം ഗള്‍ഫിലേക്ക്; കണ്ണൂര്‍ വിമാനത്താവളത്തില്‍ അധ്യാപിക പിടിയില്‍

കാമുകനൊപ്പം ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച അധ്യാപികയെ പൊലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. 24 കാരിയായ അധ്യാപികയെയാണ്  ചന്തേര പോലീസ്  പിടികൂടിയത്.  നീലേശ്വരത്തെ ഒരു സ്കൂളിൽ അധ്യാപികയാണ് യുവതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒരു വിദ്യാർഥിയുടെ പിതാവ്  പിതാവ് മരിച്ചു, അവിടേക്ക് പോവുന്നു എന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. സമയം ഏറെ വൈകിയിട്ടും യുവതി വീട്ടിൽ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിതാവ്...

‘മുസ്‍ലിമാണോ…വീടില്ല’; കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരൻ പി.വി ഷാജി കുമാർ

വാടക വീടിനായി കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയിൽ എത്തിയ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരൻ പി.വി ഷാജികുമാർ. പേര് ഷാജിയെന്ന് പറഞ്ഞപ്പോൾ മുസ്‍ലിംകൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നതെന്ന് ബ്രോക്കർ വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മുമ്പും രണ്ടുതവണ വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സിൽനിന്ന് കളഞ്ഞതാണെന്നും...
- Advertisement -spot_img

Latest News

രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മൂടി

ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറയ്ക്കുന്നു. സിദ്ദ്യാംബർ ബസാർ പള്ളിയാണ് തുണികൊണ്ട് മൂടിയത്. രാവിലെ ഒമ്പതിന് സീതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് തുടങ്ങുന്ന ഘോഷയാത്ര...
- Advertisement -spot_img