Thursday, April 25, 2024

Kerala

‘അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്

അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന് വേണ്ടിയാണ് ഓട്ടോ ഡ്രൈവറായ രേവദ് ബാബുവിന്റെ ഈ യാത്ര. ചിന്നക്കനാലിലേക്ക് അവനെ തിരികെ എത്തിക്കണമെന്നാണ് ഒറ്റയാൾ സമരത്തിലൂടെ രേവദ് ബാബു ആവശ്യപ്പെടുന്നത്. അരിക്കൊമ്പനോട്‌ മനുഷ്യൻ...

കല്യാണ വീട്ടിൽ കയ്യാങ്കളി, വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്‍റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന്  ശിവഗിരിയിൽ വച്ച്  മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നുസംഭവുമായി...

കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തി, പുറത്തിറങ്ങിയപ്പോള്‍ തട്ടിയെടുക്കാൻ ശ്രമം; കാസർകോട് സ്വദേശികളടക്കം എട്ടുപേർ പിടിയിൽ

മലപ്പുറം: കോഴിക്കോട് വിമാന ത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു സ്വർണം വിമാനത്താവളത്തിനു പുറത്തെത്തിച്ച യാത്രക്കാരനും ഇയാളിൽനിന്നു സ്വർണം തട്ടിക്കൊണ്ടുപോകാനെത്തിയ തട്ടിക്കൊണ്ടുപോകാനുള്ള ഏഴംഗ കവർച്ചസംഘവും പൊലീസ് പിടിയിൽ. മലപ്പുറം കൊടിഞ്ഞി സ്വദേശിയായ മുസ്തഫയാണു സ്വർണവുമായി പിടിയിലായത്. സ്വർണം കവർച്ച ചെയ്യാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിർ (32), നിഷാം (34), ടി.കെ.സത്താർ (42), എ.കെ. റാഷിദ് (44),...

തക്കാളിക്ക് സെഞ്ചറി; ഒറ്റ ദിവസം കൊണ്ട് കിലോയ്ക്ക് 115 രൂപ വരെയെത്തി

മൂവാറ്റുപുഴ∙ ഏകദിനത്തിൽ സെ‍ഞ്ചറി അടിച്ച് തക്കാളി. ഒറ്റ ദിവസം കൊണ്ട് കിലോഗ്രാമിന് 60ൽ നിന്ന് 115 രൂപ വരെയായി തക്കാളി വില ഉയർന്നതോടെ ചുവന്നു തുടുത്ത തക്കാളി കാണുമ്പോൾ കണ്ണു നിറയുന്ന സ്ഥിതിയായി. ചില്ലറ വില 120 മുതൽ 125 വരെയായി ഉയർന്നേക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസം 60 മുതൽ 70 രൂപ വരെയായിരുന്നു...

‘ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍’; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ടി എസ് രാജു

പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. മുതിര്‍‍ന്ന സിനിമാ, സീരിയല്‍ താരം ടി എസ് രാജുവാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്‍റെ പുതിയ ഇര. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ്...

ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി, ഡോ.വി.വേണു ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് പുതിയ ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഐപിഎസ് പുതിയ ഡിജിപിയായി ചുമതലയേല്‍ക്കും. ഡോ.വി.വേണുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ പൊലീസ് മേധാവി . 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍...

ബലി പെരുന്നാള്‍; സംസ്ഥാനത്ത് ബുധനും വ്യാ‍ഴവും പൊതു അവധി

ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ബുധനും വ്യാ‍ഴവും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ വ്യാഴാഴ്ച  ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് മറ്റന്നാള്‍ കൂടി അവധി പ്രഖ്യാപിച്ചത്.

ഇവരാണ് നാളത്തെ ഇന്ത്യ; തെരഞ്ഞെടുപ്പിലെ ജനാധിപത്യം ആഘോഷിക്കുന്ന കുരുന്നുകൾ; വൈറൽ വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ കുട്ടികൾ ശീലിക്കേണ്ടത് സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെയാണ് എന്ന് മന്ത്രി വി ശിവൻകുട്ടി. ഇവരാണ് നാളത്തെ ഇന്ത്യ എന്നും മന്ത്രി കുറിച്ചു. കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി സേതുമാധവനെന്ന സഹപാഠിയെ വിദ്യാർഥികൾ തിരഞ്ഞെടുത്തത് വോട്ടിംഗിലൂടെയാണ് എന്ന് കുറിച്ചുകൊണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വീഡിയോ ഉൾപ്പടെ...

ബിപി ഉയർന്ന നിലയിൽ, മദനിക്ക് ശാരീരിക അസ്വസ്ഥതകൾ തുടരുന്നു; അൻവാർശേരിയിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മദനി ചികിത്സയിൽ തുടരുന്നു. മദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിക്കും. അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്....

മദനിക്ക് ദേഹാസ്വാസ്ഥ്യം: കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിക്ക് കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ്...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img