Tuesday, April 23, 2024

Local News

മുസ്ലിം ലീഗ് നേതാവും എ.ജെ.ഐ. സ്‌കൂള്‍ മാനേജരുമായ ബഹ്‌റൈന്‍ മുഹമ്മദിന്റെ മയ്യത്ത് കബറടക്കി

ഉപ്പള: ഇന്നലെ അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഉപ്പള എ.ജെ.ഐ. സ്‌കൂള്‍ മാനേജറുമായ ഉപ്പള കുക്കറിലെ ബഹ്‌റൈന്‍ മുഹമ്മദിന്റെ(75) മയ്യത്ത് ഖബറടക്കി. മംഗല്‍പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെകട്ടറി, അയ്യൂര്‍ പെരിങ്കടി ജമാഅത്ത് സെക്രട്ടറി, മംഗല്‍പ്പാടി പഞ്ചായത്ത് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മംഗല്‍പ്പാടി ഗവ....

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ...

കാസർകോട് ജില്ലയിൽ കാലവർഷം ശക്തം; ഇന്നു മുതൽ 4 ദിവസം ഓറഞ്ച് അലർട്

കാസർകോട് ∙ ജില്ലയിൽ കാലവർഷം ശക്തിയാർജിക്കുന്നു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മഴമാപിനിയിൽ ഇന്നലെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (68 മില്ലിമീറ്റർ). ഈ കാലവർഷം തുടങ്ങിയതിനു ശേഷം ഒരു ദിവസം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു മുതൽ 4 ദിവസം ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. അത് ചിലപ്പോൾ...

മുസ്ലിം ലീഗ് നേതാവ് ബഹ്റൈൻ മുഹമ്മദ് നിര്യാതനായി

ഉപ്പള: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത്‌ മുൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും, ഉപ്പള എജെഐ സ്കൂൾ  മാനേജറുമായ ഉപ്പള പെരിങ്കടിയിലെ ബഹ്‌റൈൻ മുഹമ്മദ്‌ (75) നിര്യാതനായി. മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി, അയ്യൂർ പെരിങ്കടി ജമാഅത്ത് സെക്രടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ഉൾഗ്രാമങ്ങളിൽ മുസ്ലിം ലീഗ് കെട്ടിപ്പെടുക്കുന്നതിൽ ചെർക്കളം...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച്  ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തും മുമ്പ് മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി...

കാസർകോട്-മംഗളൂരു അന്തസ്സംസ്ഥാന ബസ് സർവീസ് ഉടനില്ല

കാസർകോട്: ലോക്ഡൗണിനെ തുടർന്ന് നിർത്തലാക്കിയ കാസർകോട്-മംഗളൂരു അന്തസ്സംസ്ഥാന ബസ് സർവീസുകൾ ഉടനുണ്ടാകില്ല. അന്തസ്സംസ്ഥാന സർവീസുകളെക്കുറിച്ച് തിങ്കളാഴ്ച മംഗളൂരുവിൽ നടന്ന ചർച്ചയിൽ കേരളത്തിലേക്കുള്ള സർവീസുകൾ ഉടൻ ആരംഭിക്കില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതർ തീരുമാനിച്ചു. ഈ മാസം സർവീസ് പുനരാരംഭിക്കില്ലെന്നാണ് മംഗളൂരുവിൽനിന്ന് ലഭിച്ച വിവരമെന്ന് കാസർകോട് ഡിപ്പോ അധികൃതർ അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലാ അധികൃതരുടെ അനുമതി ലഭിച്ചാൽ...

ശ്രദ്ധിക്കുക! പ്രമുഖ മൊബൈൽ സേവന കമ്പനിയുടെ പേര് പറഞ്ഞും തട്ടിപ്പ്, കുമ്പളയിൽ യുവതിക്ക് നഷ്ടമായത് 18000 രൂപ

കാസർകോട്:(www.mediavisionnews.in) പ്രമുഖ മൊബൈൽ സേവന കമ്പനിയുടെ കസ്റ്റമർ സർവീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചും മൊബൈൽ ആപ്പ് ദുരുപയോഗം ചെയ്തും പണം തട്ടൽ. കാസർകോട് കുമ്പള സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനെട്ടായിരം രൂപ നഷ്ടപ്പെട്ടു. യുവതിയുടെ പരാതി സ്വീകരിച്ച കുമ്പള പൊലീസ് സൈബർ സെല്ലിന് വിവരങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കുമ്പള സ്വദേശി...

തൂങ്ങി മരിക്കാനുള്ള ശ്രമം തടഞ്ഞു, നാട്ടുകാർ നോക്കി നിൽക്കെ യുവാവ് കിണറ്റിൽ ചാടി മരിച്ചു

കാസർകോട്; തൂങ്ങി മരിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതിന് പിന്നാലെ യുവാവ് കിണറ്റിൽ ചാടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സംഭവം. മാവുങ്കാൽ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകൻ അജു എന്ന അജയനാണ് (42) മരിച്ചത്. തൂങ്ങി മരിക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻതിരിപ്പിച്ചതിന് പിന്നാലെ നാട്ടുകാർ നോക്കി നിൽക്കെ ഇയാൾ കിണറ്റിൽ ചാടുകയായിരുന്നു. മുറിയിൽ കയറി തൂങ്ങി മരിക്കാൻ...

സര്‍ക്കാരിനും മുന്നണിയ്ക്കും നാണക്കേടുണ്ടാക്കരുത്; ഐ.എന്‍.എല്ലിന് സി.പി.ഐ.എമ്മിന്റെ താക്കീത്

തിരുവനന്തപുരം: പിഎസ് സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎൻഎല്ലിന് താക്കീത്. മുന്നണിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ പാർട്ടിയുടേയോ അംഗങ്ങളുടേയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഐഎൻഎൽ നേതാക്കൾക്ക് നിർദ്ദേശം നൽകി. പുതുതായി മന്ത്രിസഭയിൽ ഇടം നൽകിയ ഐഎൻഎലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ മുന്നണിക്കും സർക്കാരിനും തലവേദനയായി...

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കും; ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി. സി.ബി.ഐ. പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചിരുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ് എന്ന്...
- Advertisement -spot_img

Latest News

അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായിട്ടില്ല

കോഴിക്കോട്: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം. മോചനദ്രവ്യം നല്‍കുന്നതിനായി ശേഖരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനായിട്ടില്ല....
- Advertisement -spot_img