Wednesday, April 24, 2024

Local News

ഉപ്പളയിൽ എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന പണം കവർന്ന സംഭവം; കവർച്ചസംഘത്തിന് കാസർകോട്ടും കണ്ണികളെന്ന് വിവരം

കാസർകോട് : ഉപ്പളയിൽ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുവന്ന വാഹനത്തിൽനിന്ന് അരക്കോടി രൂപ കവർന്ന സംഘത്തിന് കാസർകോട്ടും കണ്ണികളെന്ന് വിവരം. കവർച്ച സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചവരിൽ കാസർകോട് സ്വദേശിയുമുണ്ടെന്ന നിർണായക വിവരമാണ് പുറത്തുവരുന്നത്. കവർച്ചയ്ക്കുശേഷം വൈകീട്ടത്തെ ബെംഗളൂരുവിലേക്കുള്ള തീവണ്ടിയിലാണ് സംഘം കടന്നുകളഞ്ഞതെന്നും തീവണ്ടിയാത്രയ്ക്ക് ടിക്കറ്റെടുത്തുനൽകിയത് ചെറുവത്തൂർ സ്വദേശിയാണെന്നുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പണം കവർന്നതിന് തൊട്ടടുത്തദിവസം...

പെരുമാറ്റചട്ട ലംഘനം: കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്, 48 മണിക്കൂറിൽ മറുപടിയില്ലെങ്കിൽ നടപടി

കാസർകോട് : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കാസർകോട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രചാരണത്തിനായി വാഹനം ഉപയോഗിച്ചു, വാഹനം രൂപമാറ്റം വരുത്തി, അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചു, റോഡ് ഷോ നടത്തി, പടക്കം പൊട്ടിച്ചു, മൃഗത്തെ പ്രദര്‍ശിപ്പിച്ചു, കുട്ടികളെ റാലിയില്‍ പങ്കെടുപ്പിച്ചു, തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മാതൃകാ...

ഉപ്പളയില്‍ യുവാവിനെ കാറില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി നരഹത്യക്കു ശ്രമിച്ചുവെന്ന കേസില്‍ 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബംബ്രാണയിലെ കിരണ്‍ രാജ് (24), പ്രായപൂര്‍ത്തിയാകാത്ത 17കാരന്‍ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. കിരണ്‍രാജിനെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളെ നോട്ടീസ് നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഉപ്പള, ബപ്പായത്തൊട്ടിയിലെ...

അന്തിമ വോട്ടർപട്ടികയായി: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ 14,19,355 വോട്ടർമാർ, കൂടുതൽ മഞ്ചേശ്വരം മണ്ഡലത്തിൽ

കാസർകോട് : അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ലോക്‌സഭാ മണ്ഡലത്തിലെ വിധിയെഴുതുന്നത് 14,19,355 വോട്ടർമാർ. കാസർകോട് ജില്ലയിൽ 10,51,111 വോട്ടർമാരാണുള്ളത്. 5,13,579 പുരുഷ വോട്ടർമാരും 5,37,525 സ്ത്രീ വോട്ടർമാരും ഏഴ് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് ജില്ലയിലുള്ളത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലാണ് ബാക്കിയുള്ള വോട്ടർമാരുള്ളത്. നിയോജകമണ്ഡലം തിരിച്ച് പരിശോധിക്കുമ്പോൾ കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. 1,10,362 പുരുഷ...

തലപ്പാടിയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 11000 പാക്കറ്റ് പുകയില ഉത്പ്പന്നം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കാസർകോട് :ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം എസ് ഐ സുമേഷ് രാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടിച്ചു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കെ എൽ 62 ഡി ആര്‍ 6828 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്നു ഇത്. കാറും അതിലുണ്ടായിരുന്ന നെക്രാജെ മീത്തൽ ഹൗസിലെ മുഹമ്മദ്...

ഉപ്പളയില്‍ യുവാവിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു

ഉപ്പള: ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഉപ്പളയില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമം. യുവാവിനെ കൂട്ടികൊണ്ടുപോയി ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അതിഗുരുതരമായി പരിക്കേറ്റ യുവാവിനെ ദേര്‍ളക്കട്ട യേനപ്പോയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പപ്പായതൊട്ടിയിലെ ഫാറൂഖി(30)നെയാണ് അക്രമിച്ചത്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ അമ്പാര്‍ സ്വദേശിയായ ഒരാള്‍ ഫാറൂഖിനെ വീട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന്...

‘ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചു’; ടോക്കൺ തർക്കത്തിൽ രാജ്‍മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരിൽ തർക്കത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹൻ ഉണ്ണിത്താൻ. താൻ വിശ്വാസിയാണെന്നും അതിനാൽ തന്നെ പത്രികാ സമർപ്പണത്തിന് സമയം കുറിച്ചതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതാണ് ഇടതുപക്ഷത്തിന് വേണ്ടി ഭരണാധികാരി അട്ടിമറിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന ഇന്ന് രാവിലെ മധൂർ മദനന്ദേശ്വര സിദ്ധിവിനായക...

വാഹനത്തിന്റെ ചില്ല് തകർത്ത് കവർച്ച; ഉപ്പളയില്‍ അരക്കോടി രൂപ കവർന്ന സംഘം ബെംഗളൂരുവിലും മോഷണം നടത്തി

കാസര്‍കോട്: ഉപ്പളയില്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിച്ച സ്വകാര്യ ഏജന്‍സിയുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് അരക്കോടി രൂപ കവര്‍ന്ന സംഘം വീണ്ടും ബെംഗളൂരുവില്‍ കവര്‍ച്ച നടത്തി. എലഹങ്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് സംഘം ലാപ്ടോപ്പ് കവരുന്ന സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കര്‍ണാടക പോലീസിനൊപ്പം ചേര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കാന്‍ ബെംഗളൂരുവിലേക്ക്...

റിയാസ് മൗലവി വധം: കാസർകോട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നതതല പൊലീസ് യോഗം

കാസർകോട്: റിയാസ് മൗലവി വധത്തിൽ കോടതിവിധിക്കു പിന്നാലെ കാസർകോട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണു യോഗം നടക്കുന്നത്. ജില്ലയിലെ ക്രമസമാധാനനില വിലയിരുത്താനാണ് യോഗം. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, ഡിവൈ.എസ്.പിമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസ്...

‘ഗൂഢാലോചന അന്വേഷിച്ചില്ല, യുഎപിഎ ചുമത്തിയില്ല’; റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമെതിരെ കുടുംബം

കാസര്‍കോട്: പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമെതിരെ റിയാസ് മൗലവിയുടെ കുടുംബം. കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിച്ചിരുന്നെങ്കിലും അന്വേഷണ സംഘം അത് പരിഗണിച്ചില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ മീഡിയവണിനോട് പറഞ്ഞു. കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് കർണാടകയിലെ ബി.ജെ.പി നേതാവ് നളീൻ കുമാർ കട്ടീൽ കാസർകോട് വിദ്വേഷപ്രസംഗം നടത്തിയിരിന്നു. ഇതിനെ കുറിച്ചും അന്വേഷിച്ചില്ല. പ്രതികൾക്കെതിരെ യു.എ.പി.എ...
- Advertisement -spot_img

Latest News

മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ...
- Advertisement -spot_img